ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ കൂടുന്നു; ഈ വര്‍ഷം 137 കേസ്, ആശങ്കയെന്ന് ഹൈക്കോടതി

കൊച്ചി: ആശുപത്രികളിൽ ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ കൂടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സുരക്ഷയ്ക്കായി എന്ത് നടപടി സ്വീകരിക്കുന്നുവെന്ന് കോടതി ചോദിച്ചു. ‘സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം, ആശുപത്രികളില്‍ പൊലീസ് എയ്ഡ് പോസ്റ്റുകളില്ലേ?’ ഈ വര്‍ഷം 137 കേസുണ്ട്, മാസത്തില്‍ പത്ത് സംഭവങ്ങള്‍ വീതമാണ് ഉണ്ടാകുന്നതെന്നും കോടതി നിരീക്ഷിച്ചു.

രോഗികൾക്ക് എന്ത് പ്രശനം ഉണ്ടായാലും അത് ചികിത്സാപ്പിഴവാണെന്ന് കാട്ടി ഡോക്ടറെ ആക്രമിക്കുന്നത് പതിവാകുന്നു. ഏറ്റവും ഒടുവിൽ മെഡിക്കൽ കോളേജിൽ രോഗിയുടെ മരണവിവരം പറഞ്ഞ വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് വയറ്റിൽ ചവിട്ടി. ജീവൻ രക്ഷിക്കാൻ രാപ്പകൽ ഇല്ലാതെ പ്രയത്നിക്കുന്നവർക്ക് നേരെയാണ് ഇത്തരം അക്രമണങ്ങൾ ഉണ്ടാകുന്നത്.

Loading...

ഒരു രീതിയിലും ഇത്തരം അക്രമങ്ങൾ ന്യായീകരിക്കാനാകില്ല. അതിനാൽ ആശുപത്രികളിൽ വേണ്ട സുക്ഷാസംവിധാനങ്ങൾ സർക്കാർ ഒരുക്കണമെന്ന് കോടതി നിരീക്ഷിച്ചു.