മനുഷ്യരാണ്‌ വലുത്:തെരുവുനായ്ക്കളെ കൊല്ലും- മന്ത്രി ജലീൽ

മനുഷ്യരും അവരുടെ സുരക്ഷയുമാണ്‌ ഏറ്റവും വലുതെന്നും അപകടകാരികളായ തെരുവ് നായകളെ കൊല്ലുമെന്നും മന്ത്രി കെ.ടി ജലീൽ. ഇതുസംബന്ധിച്ച നടപടികൾ അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യും. ഇതിനുശേഷം തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞു. മൃഗസ്നേഹികൾ എന്നും പ്രകൃതി സ്നേഹികളെന്നും പറയുന്നവർ യഥാർത്ഥത്തിൽ മൃഗസ്നേഹികൾ അല്ല. ഇവർ മനുഷ്യരുടെ ജീവനു വില കൽപ്പിക്കുന്നില്ല. മൃഗസ്‌നേഹികളെന്ന് അവകാശപ്പെടുന്നവരുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയുമല്ലെന്ന് അവര്‍ നടത്തുന്ന പ്രസ്താവനകളില്‍നിന്ന് വ്യക്തമാണെന്ന് മന്ത്രി ആരോപിച്ചു.
തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.