നെറ്റിയില്‍ വാലുള്ള നായ്കകുട്ടിയെ കണ്ടിട്ടുണ്ടോ? നമ്മള് നീളമില്ലാത്ത വാലുള്ള നായക്കുട്ടികളെയും നല്ല നീളമുള്ള വാലുള്ള നായക്കുട്ടികളെയും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് നെറ്റിയില്‍ വാലുള്ള ഒരു കുഞ്ഞ് നായക്കുട്ടിയാണ്.
അമേരിക്കയിലെ മിസോറിയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഉപേക്ഷിക്കപ്പെട്ട, പത്ത് മാസം പ്രായമുള്ള ഒരു നായക്കുട്ടിയുമായി ഒരാള്‍ എത്തി. നായകുട്ടിയെ കണ്ട മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. കുഞ്ഞ് നായക്കുട്ടിയുടെ നെറ്റിയുടെ നടുവിലായി ഒരു കുഞ്ഞു വാല്. പേര് നര്‍വാള്‍.
മൃഗങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള മാക് മിഷനിലെ ഉദ്യോഗസ്ഥര്‍ നായ്ക്കുട്ടിക്ക് ശസ്ത്രക്രിയ ആവശ്യമില്ലെന്നും വാല് നീക്കം ചെയ്യേണ്ടെന്നും പറയുന്നു. അധിക വാല് നീക്കംചെയ്യാന്‍ മെഡിക്കല്‍ ആവശ്യമില്ല.
കാരണം അതിന് അധികവാള്‍ അസ്വസ്ഥതയുണ്ടാക്കുന്നുമില്ല. അവന്റെ കളികളില്‍ വേദനയുള്ളതായി തോന്നുന്നുമില്ല. വളരെ ഉല്ലാസത്തോടെയാണ് അവന്റെ വികൃതികള്‍. ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത നര്‍വാളിന്റെ ഫോട്ടോകള്‍ വൈറലായി മാറിയിരിക്കുകയാണ്. ഏക്സറേയില്‍ നര്‍വാളിന്റെ രണ്ടാം വാല് കാണാം.
അവന്റെ യഥാര്‍ത്ഥ വാലിന്റെ മൂന്നിലൊന്ന് വലിപ്പമേയുള്ളൂ രണ്ടാം വാലിന്. മറ്റൊരു അവയവത്തോടും ബന്ധപ്പെട്ടല്ല രണ്ടാം വാലുള്ളത്. എന്നാല്‍ പ്രത്യേകത കാരണം ആരെങ്കിലും നര്‍വാളിനെ ദത്തെടുക്കാമെന്ന് കരുതിയാല്‍ പറ്റില്ല. കാരണം അവന് കുറച്ചുക്കൂടി വളര്‍ന്ന് വാല് അവനൊരു ഒരു പ്രശ്നമോ അല്ലയോയെന്ന് ഉറപ്പുവരുത്തണമെന്ന് മാക് മിഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഗ്രാമീണ മിസോറിയില്‍ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് നായ്ക്കളില്‍ ഒരാളാണ് നാര്‍വാള്‍ എന്ന് സ്ഥാപനത്തിലെ ഉദ്യോഗസ്ഥ മിസ് സ്റ്റെഫെന്‍ പറഞ്ഞു. സെന്ററിന്റെ ഫേസ്ബുക്ക് പേജിലെ നാര്‍വാളിന്റെ ഫോട്ടോകളും വീഡിയോകളും 24 മണിക്കൂറിനുള്ളില്‍ പതിനായിരക്കണക്കിന് ലൈക്കുകള്‍ നേടി.
മുൻപ് ഇത്തരത്തിൽ അയല്പക്കത്തെ നായയുമായി അവിഹിതം’ എന്ന പേരില്‍ വളര്‍ത്തു നായയെ ഉപേക്ഷിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അത് കേരളത്തിലായിരുന്നെന്നു മാത്രം. തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റിനു സമീപം പോമറേനിയന്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ കോളറില്‍ ചേര്‍ത്തു പിടിപ്പിച്ചിരുന്ന കുറിപ്പിലാണ് നായയെ ഉപേക്ഷിക്കാനുള്ള കാരണം ഉണ്ടായിരുന്നത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍സ് (പി.എഫ്.എ.) പ്രവര്‍ത്തക ഷമീം ഫറൂഖ് നായയെ രക്ഷപ്പെടുത്തി തന്റെ വീട്ടില്‍ എത്തിച്ചിരുന്നു.
നായയെ തെരുവിൽ ഉപേക്ഷിക്കുമ്പോൾ കൂടെ ഒരുകുറിപ്പും ഉടമ നായയുടെ ശരീരത്തിൽ കെട്ടിവെച്ചിരുന്നു. കുറിപ്പിലെ വരികൾ ഇങ്ങിനെ…
നല്ല ഒന്നാന്തരം ഇനമാണ്.നല്ല ശീലം. അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങൾ ഒന്നും ഇല്ല. അഞ്ച് ദിവസം കൂടുമ്പോൾ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ. 3വർഷമായി ആരെയും കടിച്ചിട്ടില്ല. പാൽ, ബിസ്ക്കറ്റ്, പച്ചമുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത്. നായയുടെ കോളറില്‍ ചേര്‍ത്തു പിടിപ്പിച്ചിരുന്ന കുറിപ്പിലാണ് നായയെ ഉപേക്ഷിക്കാനുള്ള കാരണം ഉണ്ടായിരുന്നത്.