ഖത്തര്‍ ദേശീയ മ്യൂസിയം മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍

ദോഹ: ഈ വര്‍ഷം ദോഹയിലെ ദേശീയ മ്യൂസിയം മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍. സിഎന്‍എന്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണു ദേശീയ മ്യൂസിയവും ഇടം നേടിയത്. മാര്‍ച്ച് 28ന് ദേശീയ മ്യൂസിയം തുറക്കും.

ന്യൂയോര്‍ക്കിലെ 30 ഹഡ്‌സന്‍ ഹാര്‍ഡ്‌സ്, നോര്‍വെയിലെ കടലിനടിയിലെ കെട്ടിടമായ ‘അണ്ടര്‍, ലിഡെന്‍സ്‌നസ്’, ജൊഹന്നാസ്ബര്‍ഗിലെ ദ് ലിയണാര്‍ഡോ, ബെയ്ജിങ്ങിലെ ഡാക്‌സിങ് രാജ്യാന്തര വിമാനത്താവളം, ജര്‍മനിയിലെ വെയ്മര്‍ ബോഹോസ് മ്യൂസിയം, ചൈനയിലെ വുക്‌സി തെയ്ഹു ഷോ തിയറ്റര്‍, സ്റ്റോക്‌ഹോമിലെ നോറ ടോര്‍നെന്‍, ബെര്‍ലിനിലെ ഉംബോള്‍ട്ട് ഫോറം, ബെയ്ജിങ്ങിലെ ലീസ സോഹോ എന്നിവയാണു സിഎന്‍എന്‍ പട്ടികയില്‍ ഇടം പിടിച്ച മറ്റു കെട്ടിടങ്ങള്‍.

മരുഭൂമിയിലെ മണല്‍പ്പുറ്റ് (ഡെസേര്‍ട്ട് റോസ്) മാതൃകയാക്കിയാണു രാജ്യാന്തര പ്രശസ്ത ആര്‍ക്കിടെക്റ്റായ ഴാന്‍ ന്യൂസെല്‍ ദേശീയ മ്യൂസിയം രൂപകല്‍പന ചെയ്തിട്ടുള്ളത്. മരുഭൂമിയ്ക്കും കടലിനുമിടയിലുള്ള ഖത്തരി ജനതയുടെ ജീവിതത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഷെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍ താനിയുടെ പഴയ കൊട്ടാരത്തെ ചുറ്റിയാണു ദേശീയ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

Top