ജ്യേഷ്ഠന്റെ മൃതദേഹം കൊണ്ടുവരാൻ പോയ അനുജൻ ഖത്തർ എയർപോർട്ടിൽ കുഴഞ്ഞ് വീണ്‌ മരിച്ചു

ദോഹ: ഖത്തർ പ്രവാസികളേ സങ്കടത്തിലാക്കി ദാരുണമായ മരണം. ജ്യേഷ്ഠന്റെ മരണത്തിനു പിന്നാലെ മൃതദേഹം കൊണ്ടുപോകാൻ നാട്ടിൽ നിന്നും വന്ന അനുജനും ഖത്തറിൽ വയ്ച്ച് മരിച്ചു. വട്ടേക്കാട് മഞ്ഞിയിൽ റിസാലുദ്ദീൻ (45) ആണു മരിച്ചത്. ഖത്തർ പെട്രോളിയം കമ്പനിയിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസമാണ് ജ്യേഷ്ഠൻ ഇർഷാദ് (48) മരിച്ചത്.ആ കുടുംബത്തിനും താങ്ങാനാവാത്ത ദുരന്തം. ഖത്തറിൽ മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് ഖത്തർ എയർപോർട്ടിലെത്തിയപ്പോഴാണ്‌  അനുജനും തളർ‍ന്നുവീണു മരിച്ചു.

17നു നാട്ടിൽ അവധിക്കു വരാനിരിക്കെയായിരുന്നു ഇർഷാദിന്റെ മരണം. മൃതദേഹം നാട്ടിലെത്തിക്കാൻ എയർപോർട്ടിലെ നടപടികൾ പൂർത്തീകരിച്ചതെല്ലാം റിസാലുദ്ദീനായിരുന്നു. റിസാലുദ്ദീന്റെ മൃതദേഹം പിന്നീടു നാട്ടിലെത്തിക്കും. ഭാര്യ: ഷെറി

Top