ഡോളര്‍ കടത്ത് കേസ്; സ്വപ്‌നയ്ക്കും സരിത്തിനും ജാമ്യം ലഭിച്ചു

വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസിൽ സ്വപ്നക്കും സരിത്തിനും കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് ജാമ്യം നൽകിയത്.അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് ഇരുവരും അർഹരാവുകയായിരുന്നു.കേസിൽ സരിത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയുമാണ്. എൻ ഐ എ കേസിൽ റിമാൻ്റിലായതിനാലും , കോഫേപോസ
പ്രകാരം കരുതൽ തടങ്കലിൽ ആയതിനാലും ഉടൻ ജയിൽ മോചിിതരാകില്ല.