ഇന്നലെ ഡോളറിന്റെ വില രണ്ടു ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളീല്‍ ഒരു ദിവസം തന്നെ രണ്ടു ശതമാനം ഇടിയുന്നത് ഇത് ആദ്യമായാണു. ഗള്‍ഫ് കറന്‍സികളെല്ലാം ഡോളറുമായി മൂല്യത്തെ സ്ഥിരപെടുത്തിയിരിക്കുന്നതിനാല് അവയുടേയും മൂല്യത്തിലും സമാനമായ ഇടിവ് രേഖപെടുത്തി. എന്നാല്‍ രൂപയുടെ മൂല്യം സ്ഥിരമല്ലാത്തതുകൊണ്ടു മാത്രമാണു അത് കൃത്യമായി മനസ്സിലാക്കാന്‍ നമ്മുക്ക് സാധിക്കാതെ വരുന്നത്. എന്നാല്‍ യൂറോ ആയി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ ഗള്‍ഫ് കറന്സികളൂം ഏകദേശം രണ്ടു ശതമാനം ഇടിഞ്ഞിരിക്കുന്നു.
പ്രതീക്ഷയ്ക് വിരുദ്ധമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഉത്തേജന പാക്കജുകള് പ്രഖ്യാപിച്ചതാണു ഡോളറിന്റെ ഇടിവിനു കാരണമായതു . ഡോളറിന്റെ വില പ്രധാന കറന്‍സിയായ യൂറോയുമായുള്ള വിനിമയത്തിലാണു ഏറ്റവും ഇടിവു രേഖപെടുത്തിയതു. യൂറോപ്യന്‍ യൂണീയന്റെ ഇടപെടല്‍ മാത്രമല്ല കഴിഞഞ ലേഖനത്തില്‍ പറഞ്ഞതുപോലെ ഡോളറിനെ താങ്ങി നിര്‍ത്തുന്നത് എണ്ണ വ്യാപാരമാണു. എന്നാല്‍ എണ്ണയ്ക് പകുതി വിലയായ്തോടെ ഡോളറിന്റെ വ്യാപാരവും പകുതിയായി. അതു ഡോളറിന് കനത്ത ക്ഷീണം ചെയ്തു. അതുകൊണ്ടു തന്നെ ഡോളറീനെ രക്ഷിക്കാന്‍ എണ്ണയ്ക് കുറച്ചു വിലകൂട്ടുന്നതാണു നല്ലത് എന്ന നിലവന്നിരിക്കുന്നു.
ഈ ദിവസങ്ങളില്‍ എണ്ണയുല്പാദന രാജ്യങ്ങളുടെ സുപ്രധാന യോഗം വിയന്നയില്‍ നടക്കുകയാണു. പാവപ്പെട്ട എണ്ണയുല്പാദന രാജ്യങ്ങളായ വെനിസുല, നൈജീരിയ തുടങ്ങിയവര്‍ എണ്ണ ഉല്പാദനം അഞ്ചു ശതമാനമെങ്കിലും കുറച്ചു എണ്ണയ്ക് വിലകൂട്ടണം എന്ന അഭിപ്രായമുള്ളവരാണു. അല്ലാതെ ആ രാജ്യങ്ങള്‍ക്കു പിടിച്ചു നില്‍ക്കാനാവില്ല. അത്തരം രാജ്യങ്ങള്‍ കടുത്ത സമ്മര്‍ദ്ദമാണു. സൗദിയുള്‍പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍ക്കു മേല്‍ ചെലുത്തുന്നത്.
എന്തായാലും സൗദി വഴങ്ങാന്‍ സാധ്യതയില്ല എന്നാണു ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഉല്പാദനം കുറച്ചാല്‍ തങ്ങളുടെ പങ്കു മറ്റൂ രാജ്യങ്ങള്‍ തട്ടിയെടുത്താലോ എന്നാണു സൗദിയുടെ ഭയം. അടുത്ത വര്‍ഷം മുതല്‍ ഇറാന് പെട്രോളൂം കൂടി വിപണീയിലേക്കു വരികയാണു.
ഇപ്പോള്‍ ഡോളറീന്റെ വിലയും തത്ഫല്മായി ഗള്‍ഫ് കറണിസികളായ സൗദി റിയാല്‍, യു.എ. ഇ ദിര്‍ഹം തുടങ്ങിയവയെല്ലം ഇടിഞ്ഞു കൊണ്ടിരികുകയാണു. ഡോളറൂമായി തങ്ങളുടെ കറന്‍സിയെ സ്ഥിരപെടുത്തിയതാണു അവര്‍ക്കു ദോഷമായി ബാധിക്കാന്‍ പോകുന്നത്. അതുകൊണ്ടു തന്നെ എണ്ണയുടെ വില വീണ്ടും കുറഞ്ഞാല്‍ അതു ഡോളറിനെ മാത്രമല്ല ഗള്‍ഫ് കറന്‍സികളെ മൊത്തം ബാധിക്കും
ഇന്നു പുറത്തു വന്നുകൊണ്ടിരിക്കുന്ന തൊഴില്‍ വിവരം അനുസരിച്ചു , പുതിയ തൊഴില്‍ അവസരങ്ങള്‍ കൂടിയിട്ടുണ്ടു. അതുകൊണ്ടു അമേരിയ്കയുടെ ഫെഡറല്‍ ബാങ്ക് പലിശ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടു. അങ്ങിനെയെങ്കില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഡോളര്‍ ഒഴുകും. ഡോളറീന്റെ ആവശ്യം (ഡിമാന്റ് ) വര്‍ദ്ധിക്കുകയും അതിന്റെ വില കുറച്ചു മെച്ചപെടുകയും ചെയ്യും. ഇന്നത്തെ പരിതസ്ഥിതിയില്‍ അതു ചെയ്യാതെ നിവൃത്തിയുണ്ടാകില്ല. അങ്ങിനെയെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യ ഉള്‍പെടെയുള്ള മൂന്നാം ലോകരാജയ്ങ്ങളീല് നിന്നും വിദേശ നിക്ഷേപം പിന്വലിക്കപെടുകയും അവിടെ വളര്‍ച്ച കൂറയുകയും ചെയ്യും. ഇതും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇന്തയ്കും ഒരു ഭീഷണീ തന്നെയാണു. പക്ഷെ അതു തികച്ചും താല്കാലികമായിരിക്കും കാരണം ഇനി ഡോളറീന്റെ ആധിപത്യം പിടിച്ചു നില്‍ക്കാനാവില്ല , ഡോളറില്ലാതെ തന്നെ വിദേശവ്യാപാരം നടക്കും എന്ന നിലവരും. ഇപ്പോള്‍ തന്നെ ചൈനയുടെ യുവാന്‍ നെ അന്താരാഷ്ട്ര നാണയ നിധി റിസര്‍വ് കറന്‍സിയായി (എസ്.ഡീ.ആര്) ആയി യുവാനെ അംഗീകരിച്ചിരിക്കുന്നു. അതു ആ കറന്‍സിക്കു കിട്ടുന്ന വലിയ അംഗീകാരത്തിന്റെ തെളീവാണു.
യൂറോപ്യന്‍ യൂണീയനും ഗള്‍ഫ് രാജ്യങ്ങളൂം റഷ്യയും ചൈനയും ഡോളറീല് നിന്നു പിന്‍വാങ്ങി അവരുടേതായ കറന്സികളിലേയ്ക് വ്യാപാരം മാറ്റൂന്നതായി ലേഖകന്‍ ‘ഡോളറിനെ തകര്‍ക്കാന്‍ ഗള്‍ഫ് മേഖലയില്‍ നിന്നു പടയൊരുക്കം‘ എന്ന ലേഖനത്തില്‍ പറഞ്ഞിരുന്നു. ഇനി ഗല്ഫ് രാജ്യങ്ങള്‍ ഡോളറീന്റെ ആശ്രയത്വം ഉപേക്ഷിക്കുകയും പ്രമുഖ കറന്‍സിയായ യൂറോ , യുവാന്‍ ലേക്കു മാറൂകയും ചെയ്താല്‍ അമേരിയ്കന്‍ ഡോളറിന്റെ നില കൂടുതല്‍ പരിതാപകരമാകും. ഇന്നലെയുണ്ടായ ഡോളറീന്റെ വിലയിടിച്ചല്‍ ലേഖകന്റെ നിഗമനങ്ങള്‍ ശരിയാണെന്നു തെളീയിക്കുന്നതാണു.