രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി മേഘ്‌ന വിന്‍സന്റിന്റെ മുന്‍ ഭര്‍ത്താവ് ഡോണ്‍ ടോണി: ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ

നടി മേഘ്‌ന വിന്‍സന്റിന്റെ മുന്‍ ഭര്‍ത്താവും നടി ഡിംപിള്‍ റോസിന്റെ സഹോദരനുമായ ഡോണ്‍ ടോണി വീണ്ടും വിവാഹിതനായി. ഡോണ്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കുവച്ചത്. ഡിവൈന്‍ ക്ലാര മണിമുറിയില്‍ ആണ് വധു. വിവാഹ ചിത്രങ്ങളും ഡോണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരങ്ങളടക്കം നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്.

നടി മേഘ്‌ന വിന്‍സെന്റിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചകളിലാണ് വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ മാസങ്ങളായിരുന്നു അവരുടെ വിവാഹ മോചനം നടന്നിട്ട്. ഡോൺ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്ന സമയം വരെ വിവാഹ മോചന വാർത്ത രഹസ്യമായിരുന്നു. മേഘ്നയോ ഡോണോ ഇതു സംബന്ധിച്ച യാതൊരു വിവരങ്ങളും പുറത്തുവിട്ടിരുന്നില്ല. ഇരുവരുടെയും മൂന്നാം വിവാഹ വാര്‍ഷികം നടക്കേണ്ട ദിവസമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞെന്ന റിപ്പോര്‍ട്ട് പ്രചരിച്ചത്.

Loading...

മേഘ്‌ന ഇതുവരെയും ഇക്കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭര്‍ത്താവായിരുന്ന ഡോണ്‍ ടോണി മനസ് തുറന്നിരുന്നു. നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത് പോലെ തന്നെ ഡോണിന്റെ രണ്ടാം വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കുടുംബസമേതമുള്ള ചിത്രവും എത്തിയിരിക്കുകയാണ്. 2017 ഏപ്രില്‍ മുപ്പതിനായിരുന്നു ഡോണ്‍ ടോണിയും മേഘ്‌ന വിന്‍സെന്റും വിവാഹിതരാവുന്നത്. തൃശൂരില്‍ വെച്ചാണ് ഡോണിന്റെ രണ്ടാം വിവാഹം. ലളിതമായി നടത്തിയ ചടങ്ങില്‍ ലോക്ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയാണ് വധു. ഡോണിന്റെ വിവാഹ വാര്‍ത്ത കൂടി വന്നതോടെ ഇതുവരെ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവസാനമായി.

 

 

 

 

Opublikowany przez Dona Tonego Środa, 20 maja 2020