ഈജിപ്ത് പ്രസിഡന്റ് അമേരിക്കയില്‍ എത്തിയത് കടുത്ത പ്രതിഷേധത്തിനിടയില്‍

വാഷിംഗ്ടണ്‍: കടുത്ത പ്രതിഷേധത്തിനിടെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍സിസി അമേരിക്കയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് അമേരിക്കയിലെത്തിയ ശേഷം ഇരുനേതാക്കളും വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ വകവെക്കാതെ യു.എസിലെത്തിയ സീസിയെ ട്രംപ് അഭിനന്ദിച്ചു.
ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ ശ്രമം നടത്തുമെന്നും ഇരു നേതാക്കളും കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാക്കി.
രാജ്യങ്ങളുടെ പുരോഗതിക്കുതകുന്ന വിവിധ കരാറുകളില്‍ തങ്ങള്‍ ഒപ്പു വച്ചെന്നും ഈജിപ്തിന്റെ സുഹൃത്തായി എന്നും അമേരിക്ക ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.