50 കഴിഞ്ഞ പൊലീസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി

തിരുവനന്തപുരം: 50 വയസ് കഴിഞ്ഞ പൊലീസുകാരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. 50 വയസില്‍ താഴെയാണെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ള പൊലീസുകാരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്. കോവിഡ് സ്ഥിരീകരിക്കുന്ന പൊലീസുകാര്‍ക്ക് മികച്ച ചികില്‍സ ലഭ്യമാക്കും. പൊലീസുകാരും അവരുടെ കുടുംബങ്ങളും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.

അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ദിവസേനെ എന്ന തോതില്‍ ആള്‍ക്കാര്‍ മരിച്ചുകൊണ്ടിരിക്കുകയാണ്.നിരവധി ആള്‍ക്കാര്‍ ഇപ്പോളും ഗുരുതരാവസ്ഥയിലാണ്. ഒരുപാട് പേര്‍ ഐസിയുവില്‍ കഴിയുകയാണ്. അതേസമയം കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസുകാരന്‍ മരിച്ചു. ഇത് ആദ്യമായാണ് സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ഒരു പൊലീസുകാരന്‍ മരിക്കുന്നത്. ഇടുക്കി സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്‍ ആണ് മരിച്ചത്.55 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

Loading...

സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയായിരുന്നു ഇദ്ദേഹം.ഹൃദ്രോഗി ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യ ചെറുതോണിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണ്. ഇവര്‍ക്ക് കൊവിഡ് ബാധിച്ചത് ചെറുതോണി കോളനിയിലുള്ള ഒരു സ്ത്രീയില്‍ നിന്നായിരുന്നു. അജിതന് രോഗം ബാധിച്ച് അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്നാണെന്നാണ് സൂചന. ഇടുക്കി മെഡിക്കല്‍ കോളേജിലായിരുന്നു ഇദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്.