കൊവിഡ് വാക്സിൻ നൽകി ആളെ കൊല്ലുന്നെന്ന് സംശയം; സഹോദരനെയും ഭാര്യയെയും വെടിവെച്ച് കൊന്ന് യുവാവ്

മേരിലാൻഡ്: യുവാവ് സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തി. സംഭവം മേരിലാൻഡിലാണ്. ജെഫ്രി ബേൺഹാം എന്നയാളാണ് കുടുംബ സുഹൃത്തിനെ കുത്തിക്കൊന്നശേഷം ഫാർമസിസ്റ്റായ സ്വന്തം സഹോദരനേയും അദ്ദേഹത്തിൻറെ ഭാര്യയെയും സംശയത്തിൻറെ പേരിൽ വെടിവച്ചു കൊന്നത്.കോവിഡ് വാക്സിൻ നൽകി ആളെ കൊല്ലുന്നു എന്നായിരുന്നു ഇയാളുടെ സംശയം. സെപ്തംബർ 29നാണ് നാൽപ്പത്താറുകാരനായ ജെഫ്രി ബേൺഹാം എന്നയാളാൾ മേരിലാൻഡിലെ കുംബർലാൻഡിൽ എൺപത്തിമൂന്നുകാരിയായ കുടുംബ സുഹൃത്ത് റെബേക്ക റെയ്നോൾഡ്സിനെ കുത്തിക്കൊന്ന ശേഷം അവരുടെ കാർ മോഷ്ടിച്ച് കടന്ന് കളഞ്ഞത്.

തുടർന്ന് സഹോദരനായ ബ്രയാൻ റോബിനറ്റ്, ഭാര്യ കെല്ലി സ്യൂ റോബിനേറ്റ് എന്നിവരേയും വെടിവച്ചു കൊല്ലുകയായിരുന്നു.വെസ്റ്റ് വിർജീനിയയിലെ ഒരു മോട്ടലിൽ വെച്ചാണ് ജെഫ്രി ബേൺഹാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഫാർമസിസ്റ്റായ റോബിനെറ്റ് കോവിഡ് വാക്സിൻ നൽകി ആളുകളെ കൊല്ലുകയാണ് എന്നാണ് ജെഫ്രിയുടെ ആരോപണം. ‘മൂന്ന് പേരെ കൊല്ലാൻ താൻ നിർബന്ധിതനായി’ എന്ന് ഇയാൾ ഒരു അഗ്നിശമനാ സേനാംഗത്തോട് പറയുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം കൊലപാതക ദിവസം ബേൺഹാമിന്റെ അമ്മയായ എവ്‌ലിൻ ബേൺഹാം, തന്റെ മകന്റെ മാനസിക സ്ഥിരതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പോലീസിനെ വിളിച്ചിരുന്നു. റെബേക്കയുടെ കാറാണ് കൈവശമിരിക്കുന്നത് എന്ന് മകൻ പറഞ്ഞത് അമ്മയിൽ ആശങ്ക ഉളവാക്കുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Loading...