സ്വകാര്യ കമ്പിനി പണിത വീടുകൾ..അതും ഞങ്ങളാ എന്ന് സർക്കാർ, താക്കോൽ ദാനത്തിനു പിണറായി

അയ്യേ പിണറായി സര്‍ക്കാര്‍ ഇതാ എടുകാലി മമ്മൂഞ്ഞിന്റെ പണി കാണിക്കുന്നു. അതും മുഖ്യമന്ത്രി തന്നെ. ക്ഷമിക്കണം അല്പ്പം പരിഹാസം കലര്‍ത്തി പറഞ്ഞതിനു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി കോപിക്കരുത്. കാരണം ഒരു നുണയാണ് പൊളിച്ചടുക്കുന്നത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നടത്തിപ്പുകാരായ DP World ,Cochin എന്ന കമ്പനി 2018 ലെ പ്രളയാനന്തരം എറണാകുളം ജില്ലയില്‍ DP World 50 വീടുകള്‍ നിര്‍മ്മിച്ചു .ഇത് തീര്‍ത്തും ഒരു സ്വകാര്യ കമ്പിനിയാണ്. അവര്‍ പ്രളയത്തില്‍ വീട് പോയവര്‍ക്കാണ് 50 വീട് വയ്ച്ച് നല്കുന്നത്.

എന്നാല്‍ ഇതാ ആ 50 വീടുകളുടെ ക്രഡിറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ തട്ടിയെടുക്കുന്നു. സ്വകാര്യ കമ്പിനിക്കാര്‍ വയ്ച്ച് വീട് ഞങ്ങള്‍ സര്‍ക്കാരാണ് നിര്‍മ്മിച്ചത് എന്ന് കള്ളം പറയുകായാണ്. മറ്റുള്ളവരുടെ വിയര്‍പ്പിന്റെ അദ്ധ്വാനം തട്ടിയെടുക്കരുത്. മോഷ്ടിക്കരുത്, നുണ പറയരുത്. കക്കരുത്..ഇതെല്ലാം ക്രിമിനല്‍ മുറ്റം തന്നെ. മാത്രമല്ല മറ്റുള്ളവര്‍ കോടികള്‍ മുടക്കി വയ്ച്ച പദ്ധതി അത് ഞാനാ എന്നും അത് എന്റെയാ എന്നും പറഞ്ഞ് ചെല്ലാന്‍ നാണം വേണം..വല്ലാത്ത തൊലിക്കട്ടി. നുണ പറയുന്നതിനാലാണ് വിമര്‍ശനവും പരിഹാസവും ഇത്ര കൂടി പോകുന്നത്. പച്ചക്ക് നിന്ന് കള്ളം പറയരുത്.ഇനി പിണറായി സര്‍ക്കാരില്‍ നിന്നും വര്‍ഷം കോടാനു കോടികള്‍ പരസ്യം വാങ്ങുന്ന ഏഷ്യാനെറ്റ് ചാനലിന്റെ കല്ലു വയ്ച്ച് നുണ ഇങ്ങിനെ.

Loading...

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പദ്ധതിയാണിത് എന്നും സര്‍ക്കാരിനെ വിസ്മരിക്കരുത് എന്നും ഏഷ്യാനെറ്റ് വാര്‍ത്ത ഇറക്കി. സര്‍ക്കാരിനെ അഭിനദിക്കണം എന്നും ഏഷ്യാനെറ്റ് വയ്ച്ച് കാച്ചി. അതും കൊഴ്‌ഴിയില്‍ ആരാന്‍ വയ്ച്ച് നല്കിയ വീടുകള്‍ക്ക് സമീപം നിന്ന് തന്നെ. ഏഷ്യാനെറ്റിന്റെ തൊലിക്കട്ടി അപാരം തന്നെ. ഒരു പ്രൈവറ്റ് സ്ഥാപനം അവരുടെ ഉത്തരവാദിത്തമായി കണ്ടു നാടിനു വേണ്ടി ഒരു സല്‍പ്രവര്‍ത്തി ചെയ്യുമ്പോള്‍ അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നത് എത്ര തരം താഴ്ന്ന പ്രവര്‍ത്തിയാണ്. അതിനു ഏഷ്യാനെറ്റിന്റെ പരസ്യ പ്രചരണവും. ഒരു വര്‍ഷം സംസ്ഥാന സര്‍ക്കാരിനെ കോണ്ട് മാത്രം കോടികള്‍ ആണ് ഈ ചാനല്‍ വരുമാനം ഉണ്ടാക്കുന്നത്. ഏറ്റവും വലിയ പരസ്യ സ്രോതസും സര്‍ക്കാരാണ്. അതിന്റെ എല്ലാ നന്ദിയും ഈ ചാനല്‍ മാത്രമല്ല കാശ് വാങ്ങുന്ന എല്ലാ മാധ്യമങ്ങളും കാണിക്കുന്നുണ്ട്. ഏഷ്യാനെറ്റ് പോലെ സാമൂഹ്യപ്രതിബദ്ധത വേണ്ട ഒരു പ്രസ്ഥാനം യാതൊരു ക്വാളിറ്റിയും ഇല്ലാതെ അത് വാര്‍ത്ത ആക്കുകയും അന്ധരായ അണികള്‍ അത് സാമൂഹ്യ മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കുമ്പോള്‍ തകര്‍ന്നു പോകുന്നത് ഈ നാടിന്റെയും ആളുകളുടെയും നിലവാരം തന്നെയാണ്.

അതിന്റെ ഉല്ഘാടനത്തിനായി എത്തുന്ന മുഖ്യമന്ത്രിയുടെ പരസ്യക്കാര്‍ ഇപ്പോള്‍ വീടുകളുടെ ക്രഡിറ്റും കൂടെ അത് പണിത് നല്കിയവരില്‍ നിന്നും അടിച്ച് മാറ്റി. കാശ് മുടക്കിയവന്‍ ഔട്ട്. ഒരു പ്രൈവറ്റ് സ്ഥാപനം അവരുടെ ഉത്തരവാദിത്തമായി കണ്ടു നാടിനു വേണ്ടി ഒരു സല്‍പ്രവര്‍ത്തി ചെയ്യുമ്പോള്‍ അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നത് എത്ര തരം താഴ്ന്ന പ്രവര്‍ത്തിയാണ്.ഏഷ്യാനെറ്റ് പോലെ സാമൂഹ്യപ്രതിബദ്ധത വേണ്ട ഒരു പ്രസ്ഥാനം യാതൊരു ക്വാളിറ്റിയും ഇല്ലാതെ അത് വാര്‍ത്ത ആക്കുകയും അന്ധരായ അണികള്‍ അത് സാമൂഹ്യ മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കുമ്പോള്‍ തകര്‍ന്നു പോകുന്നത് ഈ നാടിന്റെയും ആളുകളുടെയും നിലവാരം തന്നെയാണ്.