‘കണ്ണീരോർമ്മയായി ഡോക്ടർ ഐഷയ്ക്ക് പ്രണാമം’: കൊവിഡ് ബാധിച്ച് മരിച്ച ഐഷ കുറിച്ചത്: പ്രചരിക്കുന്നത് വ്യാജ സന്ദേശം

കൊറോണ കാലത്ത് വ്യാജ വാർത്തകളുടെ കുത്തൊഴുക്കാണ് നടന്നത്. ഇന്നും അതിന് കുറവില്ല. ‘കണ്ണീരോർമ്മയായി. ഡോക്ടർ ഐഷയ്ക്ക് പ്രണാമം. എന്ന് കുറിച്ച വരികൾ ഇപ്പോൾ സോഷ്യൽ മീിയയിൽ വൈറലാണ്. കൊവിഡ് ബാധിച്ച് മരണപ്പെട്ട ഡോക്ടർ ഐഷയുടെ അവസാന സന്ദേശമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ആരോഗ്യപ്രവർത്തകരുമൊക്കെ ഐഷയുടെ ഈ കഥ പങ്കുവെച്ചു. കുറിപ്പ് കണ്ടവർ കണ്ടവർ ഷെയർ ചെയ്തു കണ്ണീരണിഞ്ഞു.

ആ സന്ദേശം ഇങ്ങനെയാണ്

Loading...

കണ്ണീരോർമ്മയായി. ഡോക്ടർ ഐഷയ്ക്ക് പ്രണാമം. ഡോ. ഐഷയുടെ അവസാന സന്ദേശം. കോവിഡ് ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുൻപ്. വെൻറിലേറ്ററിലേക്ക് മാറ്റപ്പെടുന്നതിന് തൊട്ടുമുമ്പ്. ഡോ.ഐഷ ട്വിറ്ററിൽ കുറിച്ച അവസാന സന്ദേശം.

ഹായ്. എന്നെ സംബന്ധിച്ചിടത്തോളം കോവിഡിനെ നേരിടുന്നത് അത്ര എളുപ്പമല്ല.
ശ്വാസംമുട്ടൽ കൂടുന്നതേയുള്ളൂ . ഇന്ന് എപ്പോഴെങ്കിലും എന്നെ വെൻറിലേറ്ററി ലേക്ക് മാറ്റും , എന്നെ ഓർക്കുക, എന്റെ പുഞ്ചിരി, എപ്പോഴും ഓർമ്മയുണ്ടാകണം
സുരക്ഷിതമായിരിക്കുക. ഈ മാരകമായ വൈറസിനെ ഗൗരവമായി എടുക്കുക.

ലവ് യു ബൈ ഐഷ. എന്നാൽ, ഈ സന്ദേശവും ഡോക്ടർ ഐഷയുമൊക്കെ ആരോ ഒരാളുടെ/ഒരു സംഘത്തിൻ്റെ ഭാവന മാത്രമായിരുന്നു. അറ്റൻഷൻ സീക്കിംഗിൻ്റെ അസുഖമുള്ള ആരൊക്കെയോ പടച്ചു വിട്ട ഒരു കഥ മാത്രമായിരുന്നു ഡോ. ഐഷ. കൊവിഡ് ഐസിയുവിൽ നിന്ന് ഇത്തരത്തിൽ ഒരു ചിത്രം പകർത്താൻ കഴിയില്ലെന്നത് ഒരു കാര്യം. മറ്റൊന്ന് ഡോ. ഐഷ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിൽ ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.