“മതബോധം മദം പൊട്ടി ഒഴുകുന്നത് അവസാനിപ്പിക്കണം”, മനുഷ്യരുടെ ജീവനാണ് വലുത്, കുറിപ്പ്

കൊറോണ വൈറസ് വ്യാപനം തടയാൻ പല വിധ മാർഗങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി കംപ്ലീറ്റ് ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുകൂലം ആയ പ്രതികരണം ആണ് സമൂഹത്തിൽ നിന്നും ലഭിച്ചത്. എന്നാല് ചിലർ വിലക്ക് ലംഘിച്ച് പുറത്ത് കറങ്ങി നടക്കുന്നുണ്ട്. ഇത്തരക്കാരെ പോലീസ് പിടികൂടുകയും ചെയ്യുന്നുണ്ട്. ഇതിനിടെ തിരൂർ നടുവിലങ്ങാടിയിൽ ഒരു പള്ളിയിൽ നിരവധി ആളുകളെ കൂട്ടി നമസ്കാരം നടത്തിയെന്ന വാർത്ത പുറത്ത് എത്തിയിരുന്നു. അതും അതും തിരൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിൽ. ഇൗ സംഭവത്തിൽ പ്രതികരണം അറിയിച്ച് രംഗത്ത് എത്തി ഇരിക്കുക ആണ് ഡോക്ടർ ജിനേഷ് പി എസ്. ഫേസ്ബുക്കിൽ കൂടി ആയിരുന്നു ഡോക്ടറുടെ പ്രതികരണം.

അസുഖ വ്യാപനം തടയാൻ സൗദി അറേബ്യ ഉംറ നിരോധിച്ചു, മക്കയും മദീനയും അടച്ചു. പോപ്പ് കുർബാന ഓൺലൈൻ ആക്കി. പക്ഷേ നമ്മുടെ കേരളത്തിൽ ചിലർ പഠിക്കില്ല. ലോകത്ത് എല്ലാവർക്കും മനസ്സിലായാലും ചിലർക്ക് മനസ്സിലാവില്ല. മനസ്സിലാവാത്തത് ഒരു ഡോക്ടർക്ക്, അതും സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന ഡോക്ടർക്ക്. ഡോക്ടർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ ആണെന്ന് കേട്ടു. മതബോധം മദം പൊട്ടി ഒഴുകുന്നത് അവസാനിപ്പിക്കണം. മനുഷ്യരുടെ ജീവനാണ് വലുത്. – ജിനേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Loading...

ഡോ. ജിനേഷ് പി എസിന്റെ കുറിപ്പ് ഇങ്ങനെ;

തിരൂർ നടുവിലങ്ങാടിയിൽ ഒരു ഡോക്ടറുടെ നേതൃത്വത്തിൽ മുപ്പതോളം പേർ ചേർന്ന് പള്ളിയിൽ നമസ്കാരം നടത്തിയെന്ന് ഒരു വാർത്ത.

അതും തിരൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ, ഡോ. അലി അഷ്‌റഫ്.

തെക്കൻ കൊറിയയിൽ കോവിഡ് 19 വ്യാപകമായി പകരാൻ കാരണമായത് ഷിൻചിയോൻചി ചർച്ച് ഓഫ് ജീസസിൽ നടന്ന കൂട്ടപ്രാർത്ഥന.

മലേഷ്യയിൽ അസുഖം പടരാൻ കാരണമായത് കുലാലംപുരിലെ സെരി പെറ്റാലിങ് ജമെക് മോസ്ക്കിൽ നടന്ന കൂട്ട ആരാധന.

അസുഖ വ്യാപനം തടയാൻ സൗദി അറേബ്യ ഉംറ നിരോധിച്ചു, മക്കയും മദീനയും അടച്ചു.

പോപ്പ് കുർബാന ഓൺലൈൻ ആക്കി.

പക്ഷേ നമ്മുടെ കേരളത്തിൽ ചിലർ പഠിക്കില്ല. ലോകത്ത് എല്ലാവർക്കും മനസ്സിലായാലും ചിലർക്ക് മനസ്സിലാവില്ല.

മനസ്സിലാവാത്തത് ഒരു ഡോക്ടർക്ക്, അതും സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന ഡോക്ടർക്ക്.

ഡോക്ടർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ ആണെന്ന് കേട്ടു.

മതബോധം മദം പൊട്ടി ഒഴുകുന്നത് അവസാനിപ്പിക്കണം. മനുഷ്യരുടെ ജീവനാണ് വലുത്.

ഇത് വെറുതെ വിടാൻ പാടില്ല. ശക്തമായ നടപടിയുണ്ടാകണം. കേരള മെഡിക്കൽ കൗൺസിലും നടപടി സ്വീകരിക്കണം.