തിന്നാനും ഉടുക്കാനും കൊടുത്താല്‍ എല്ലാമായിയെന്ന് കരുതുന്നവര്‍ ദയവായി പിള്ളേരെ ജനിപ്പിക്കരുത്; ഡോക്ടറുടെ കുറിപ്പ്

ആധുനിക കാലത്ത് തിരക്കുകളുടെ തേരിലേറി പോകുമ്പോള്‍ ജന്മം നല്‍കിയ കുഞ്ഞുങ്ങളുടെ ഭാവി എന്തായി എന്ന് ചിന്തിക്കാറുണ്ടോ? മാതാപിതാക്കളായി വേഷം കെട്ടുന്ന അത്തരക്കാര്‍ക്കെതിരെ തുറന്നെഴുതുകയാണ് ഡോക്ടര്‍ സിജെ ജോണ്‍. ഉ ടുക്കാന്‍ വസ്ത്രവും, തിന്നാന്‍ ഭക്ഷണവും, പഠിക്കാന്‍ ഒരു പള്ളി കൂടവും കൊടുത്താല്‍ എല്ലാമായിയെന്ന് കരുതുന്നവര്‍ ദയവായി പിള്ളേരെ ജനിപ്പിക്കരുതെന്ന് ഡോക്ടര്‍ സിജെ ജോണ്‍. കുട്ടികളെ കേള്‍ക്കാനും അവരുമായി കളിക്കാനും, അവര്‍ക്ക് കഥ ചൊല്ലി കൊടുക്കാനുമൊക്കെ നേരമില്ലാത്തവര്‍ പേരന്റ് ആകേണ്ടെന്നാണ് ഡോക്ടര്‍ ജോണ്‍ കുറിപ്പില്‍ അടിവരയിടുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

Loading...

ഒരു കുഞ്ഞിനെ ജനിപ്പിച്ചു മാതാപിതാക്കളുടെ വേഷം കെട്ടാന്‍ ചില യോഗ്യതകളൊക്കെ വേണം. സ്നേഹം അനുഭവിപ്പിച്ചും, ഉള്ളില്‍ ഒരു അച്ചടക്കം ഉണ്ടാക്കിയും, ഈ ലോകത്ത് പൊരുതി ജീവിക്കാനുള്ള പ്രാപ്തി നല്‍കിയും വളര്‍ത്താനുള്ള ധൈര്യമില്ലെങ്കില്‍ നോ കിഡ് നയമാണ് നല്ലത്. എല്ലാവര്‍ക്കും പിള്ളേരുണ്ടാകുന്നു; അത് കൊണ്ട്‌ നമുക്കും വേണമെന്ന കടും പിടുത്തം വേണ്ട. കുട്ടിയായില്ലേയെന്നു കണ്ണുരുട്ടുന്ന സമൂഹത്തോട് നോ കിഡ് നയം ധൈര്യമായി പറയുകയും വേണം.

ഡിജിറ്റല്‍ കാലത്ത് പാരന്റിംഗ് ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഉടുക്കാന്‍ വസ്ത്രവും, തിന്നാന്‍ ഭക്ഷണവും, പഠിക്കാന്‍ ഒരു പള്ളി കൂടവും കൊടുത്താല്‍ എല്ലാമായിയെന്ന് കരുതുന്നവര്‍ ദയവായി പിള്ളേരെ ജനിപ്പിക്കരുത്. കുട്ടികളെ കേള്‍ക്കാനും അവരുമായി കളിക്കാനും, അവര്‍ക്ക് കഥ ചൊല്ലി കൊടുക്കാനുമൊക്കെ നേരമില്ലാത്തവര്‍ പേരന്റ് ആകേണ്ട.

സമൂഹത്തിന് തല വേദനയാകുന്ന ജന്മങ്ങളെ നിര്‍മ്മിക്കേണ്ട. സഹിക്കാന്‍ പറ്റാത്ത ചില മാതാ പിതാക്കളെ കണ്ടിട്ടുണ്ട്. തിരുത്തല്‍ പറഞ്ഞാല്‍ കേള്‍ക്കുകയുമില്ല.ഇമ്മാതിരി പാര്‍ട്ടികള്‍ അധ്യാപകരായാലും ദുരന്തങ്ങള്‍ സൃഷ്ടിക്കും. അത് കൊണ്ട് എഴുതിയതാണ്. സോറി.
(സി ജെ ജോണ്‍)

കുഞ്ഞുങ്ങളുടെ വാശി അമ്മമാരെ പലപ്പോഴും കുഴപ്പത്തിലാക്കും. അവര്‍ ഉദ്ദേശിച്ച കാര്യം സാധിച്ചെടുക്കുന്നതുവരെ കരഞ്ഞും നിലത്തുകിടന്ന് ഉരുണ്ടുമൊക്കെ കുഞ്ഞുങ്ങള്‍ വാശി കാണിക്കും. കുഞ്ഞു വാശിയെ പിടിച്ചുകെട്ടാന്‍ ചില തന്ത്രങ്ങളിതാ…

ചില കുട്ടികള്‍ പ്രകൃത്യാ കുറച്ചു വാശിക്കാരായിരിക്കും. അവരോടു തര്‍ക്കിച്ചിട്ടോ വഴക്കുണ്ടാക്കിയിട്ടോ കാര്യമില്ല. നയപരമായി ഇടപെടണം. നിങ്ങള്‍ സ്‌നേഹത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്താല്‍ ഇതിനു പരിഹാരം കാണാം. കുട്ടി പറയുന്നതും ശ്രദ്ധയോടെ കേള്‍ക്കണം. വളരെ തന്ത്രപരമായ ഇടപെടലിലൂടെ ഇക്കൂട്ടരെ മെരുക്കിയെടുക്കാം. കുട്ടിയോട് നിന്റെ ഈ പെരുമാറ്റം ശരിയല്ല, ഇത് സമൂഹത്തിന് അംഗീകരിക്കാനാവില്ല എന്നു പറയണം.

കുട്ടിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും. കുട്ടിയുടെ ന്യായമായ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കണം. അടുത്ത വീട്ടിലെ കുട്ടികള്‍ക്കുള്ളതൊക്കെ തനിക്കും വേണമെന്ന് കുട്ടി വാശിപിടിച്ചാല്‍, ഒരു കാരണവശാലും സാധിച്ചുകൊടുക്കരുത്. മൊബൈല്‍ഫോണ്‍, ടാബ്‌ലറ്റ്, ഐപാഡ് എന്നിവ കൊടുക്കരുത്. നിങ്ങള്‍ അല്‍പം വ്യത്യസ്തരായ മാതാപിതാക്കളാകുന്നതില്‍ അഭിമാനിക്കുക. കുട്ടിക്ക് നല്ല പുസ്തകങ്ങള്‍ വാങ്ങിച്ചുകൊടുക്കണം.

കുട്ടിയോട് എന്തിനാണു വാശിപിടിക്കുന്നതെന്നു വ്യക്തമാക്കാന്‍ പറയുക. അവര്‍ പറയുന്നത് നന്നായി ശ്രദ്ധിച്ചു കേള്‍ക്കണം. നിങ്ങളുടെ സ്‌നേഹവും സാമീപ്യവും കൊടുക്കണം. കുട്ടിക്ക് അവന്‍ ചോദിക്കാത്ത മറ്റു ചില കാര്യങ്ങള്‍ കൊടുക്കാം. അവന്റെ ദൈനംദിന ജീവിതത്തിനുതകുന്ന കാര്യങ്ങള്‍ മാത്രമേ ചോദിക്കാവൂ എന്നു പറഞ്ഞുമനസിലാക്കണം