ഡോ മുഹമ്മദ് അഷീൽ ലോകാരോ​ഗ്യ സംഘടനയിലേക്ക്; മറ്റന്നാൾ ചുമതലയേൽക്കും

തിരുവനന്തപുരം: ഡോ മുഹമ്മദ് അഷീലിനെ ലോകാരോഗ്യ സംഘടനയിൽ നിയമിക്കുന്നു. ദില്ലിയിൽ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് നിയമനം ലഭിച്ചിരിക്കുന്നത്. മറ്റന്നാൾ ആയിരിത്തും അദ്ദേ​ഹം ചുമതലയേൽക്കുക. ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണ് ഡോ അഷീലിന് ലഭിച്ചിരിക്കുന്നത്. കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടർ ആയിരുന്ന അഷീൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. വീണാ ജോർജ് മന്ത്രി ആയപ്പോൾ അഷീലിനെ പയ്യന്നൂർ താലൂക് ആശുപത്രിയിലേക്ക് മാറ്റിയത് വിവാദം ആയിരുന്നു.