ഡേ.രജിത് കുമാര്‍ നായകനായി സിനിമ, നായിക ഷിനു ശ്യാമളന്‍,ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഡോ. രജിത് കുമാര്‍. റിയാലിറ്റി ഷോയ്ക്കിടെ തന്നെ നിരവധി ഫാന്‍സുകള്‍ രജിത് സ്വന്തമാക്കിയിരുന്നു. റിയാലിറ്റി ഷോയില്‍ നിന്നും പുറത്തിറങ്ങിയ രജിത്തിനായി നിരവധി അവസരങ്ങളാണ് പിന്നീട് ഉണ്ടായിരുന്നത്. ഇപ്പോഴിതാ സിനിമയില്‍ രജിത് കുമാര്‍ നായക വേഷം കൈകാര്യം ചെയ്യുന്നുവെന്ന പുതിയ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത് .രജിത് കുമാര്‍ നായകനായി എത്തുന്ന ചിത്രം ‘സ്വപ്നസുന്ദരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

രജിത് കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.രജിത് സണ്‍ഗ്‌ളാസ് വച്ച് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്.ഡോക്ടറായ ഷിനു ശ്യാമളനാണ് ചിത്രത്തില്‍ രജിത്തിന്റെ നായികയായി എത്തുന്നത്.ബുള്ളറ്റില്‍ ഇരിക്കുന്ന രജിത് കുമാറാണ് ഫോട്ടോയിലുള്ളത്. ഡോ. ഷിനു ശ്യാമളന്‍ ആണ് സ്വപ്‌ന സുന്ദരി എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് ഡോ. ഷിനു ശ്യാമളനും സിനിമയില്‍ നായികയായി എത്തുന്നത്.

Loading...