ഡോ. ഷംസീര്‍ വയലില്‍ ന്യൂയോര്‍ക്കില്‍ മെയ് 4-ന്

ന്യൂയോര്‍ക്ക് : പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നേടിയെടുക്കുന്നതിന് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച ഡോ.ഷംഷീര്‍ വയലില്‍ മെയ് 4ന് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്നു.Shamsheer

തൃശൂര്‍ ജില്ലയില്‍ നിന്നും പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ മരുമകനും, അബുദാബിയില്‍ വി.പി.എസ്. ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ ഡോ.ഷംഷീര്‍ 2014 ഏപ്രിലിലാണ് പ്രവാസി മലയാളികള്‍ക്ക് വോട്ടവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ പെറ്റീഷന്‍ നല്‍കിയത്. ഇന്ത്യക്ക് വെളിയില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് ഇന്ത്യയിലെ അതത് മണ്ഡലങ്ങളില്‍ വരണമെന്നത് വളരെ ശ്രമകരമാണെന്നും, അതു ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പെറ്റീഷന്‍ സുപ്രീം കോടതി ഇലക്ഷന്‍ കമ്മീഷന് റഫര്‍ ചെയ്തിരുന്നു. ഇലക്ഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേലാണ് പ്രവാസികള്‍ക്ക് പ്രോക്‌സി, ഇ-പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യുന്നതിനുള്ള അനുമതി സുപ്രീം കോടതി നല്‍കിയത്.

Loading...

ആരോഗ്യ രംഗത്ത് നടത്തിയ സ്തുത്യര്‍ഹ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്, യംങ്ങ് ഏഷ്യന്‍ അവാര്‍ഡ്, യു.എസ്.ഏഷ്യ ഔട്ടസ്റ്റാന്റിങ്ങ് യങ്ങ് അച്ചീവേഴ്‌സ് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങള്‍ ഡോ.ഷംഷീറിന് ലഭിച്ചിട്ടുണ്ട്.

പ്രവാസി വോട്ടവകാശങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്പര്യമുള്ള വ്യക്തികളോ, സംഘടനകളോ ഡോ.ഷംഷീറുമായി ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നുവെങ്കില്‍ ന്യൂയോര്‍ക്കില്‍ ഡോക്ടറുടെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന യു.എ. നസ്സീറിനെ 516 225 1502 എന്ന നമ്പറില്‍ വിളിക്കേണ്ടതാണ്. പബ്ലിക്ക് റിലേഷന്‍സ് ആന്റ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് അനഷുല്‍ ശര്‍മ്മ അറിയിച്ചതാണിത്.

Shamsheer3