കണ്ണൂര്‍: പാനൂരില്‍ സ്‍കൂള്‍ കുട്ടിയെ പീഡിപ്പിച്ച അധ്യാപകനും ബിജെപി പ്രാദേശിക നേതാവുമായ പത്മരാജനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ബി െജ പി നേതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയവേ ആണ് ഇയാളെ പോലീസ് പിടികൂടിയത്. കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിൽ തെളിയുകയും ചെയ്‍തിരുന്നു. പരാതി നൽകി ഒരു മാസം പിന്നിടുമ്പോഴാണ് ഇയാളെ പൊലീസ് പിടികൂടന്നത്. അധ്യാപകന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‍കൂളിലെ ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചത്.
അധ്യാപകനെതിരെ പീഡനത്തിന് ഇരയായ കുട്ടിയുടെ സഹപാഠി നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രതിയായ പദ്മരാജന്‍ പലസമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു സഹപാഠി പറഞ്ഞത്. ബാത്ത് റൂമില്‍ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥി ക്ലാസിലേക്ക് വന്നത്. മറ്റുടീച്ചര്‍മാരോട് നേരത്തെ പരാതി പറഞ്ഞിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് കൂടിയാണ് പദ്മരാജന്‍. ഇപ്പൊൾ സംഭവത്തിൽ പ്രതികരണവും ആയി രംഗത്ത് എത്തിയിരിക്കുന്നത് യുവ ഡോക്ടർ ഷിംന അസീസ് ആണ്. ഒരു ഇത്തിരിക്കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച്, രാഷ്‌ട്രീയസ്വാധീനം ഉള്ളതിൽ അഭിരമിച്ച് നെഞ്ചും വിരിച്ച് നടന്നവനെ ‘സംഘിയായതിന്റെ പേരിൽ’ അറസ്‌റ്റ് വൈകിച്ചുവെങ്കിൽ അത് നീതികേട് മാത്രമല്ല, നെറികേട് കൂടിയാണ്. പത്മരാജന് മാനസികരോഗമാണ് എന്നും പറഞ്ഞ് പതിവ് മാപ്പും മേപ്പട്ട് നോക്കലും ഈ കേസിൽ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. – ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
ഷിംന അസീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
‘അധ്യാപകൻ’ എന്നൊന്നും ഇയാളെ വിളിച്ചേക്കരുത്.
ഒരു ഇത്തിരിക്കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച്, രാഷ്‌ട്രീയസ്വാധീനം ഉള്ളതിൽ അഭിരമിച്ച് നെഞ്ചും വിരിച്ച് നടന്നവനെ ‘സംഘിയായതിന്റെ പേരിൽ’ അറസ്‌റ്റ് വൈകിച്ചുവെങ്കിൽ അത് നീതികേട് മാത്രമല്ല, നെറികേട് കൂടിയാണ്.
പത്മരാജന് മാനസികരോഗമാണ് എന്നും പറഞ്ഞ് പതിവ് മാപ്പും മേപ്പട്ട് നോക്കലും ഈ കേസിൽ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.
എന്തിന്റെ പേരിലാണെങ്കിലും ആ പൈതലിന് ആവർത്തിച്ച് നേരിടേണ്ടി വന്ന ചോദ്യം ചെയ്യലെന്ന ട്രോമ ഓർക്കുമ്പോൾ നെഞ്ച് വേദനിക്കുന്നു.
അവൾക്ക് ഇനിയെങ്കിലും നീതി കിട്ടണം, മനസ്സമാധാനവും.