ചീഫ് സെക്രട്ടറിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്: ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ചീഫ് സെക്രട്ടറിയെ പരിശോധനക്ക് വിധേയനാക്കുന്നത്.

വേങ്ങാട് സ്വദേശിയായ 40 വയസുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഈ മാസം നാല് വരെ ചീഫ് സെക്രട്ടറിക്കൊപ്പം ഡ്യൂട്ടിക്കൊപ്പമുണ്ടായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നില്ല. എന്നാൽ ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ മെഡിക്കൽ കോളേജിലെ ആരോഗ്യ സംഘം ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനാഫലമാണ് ഇപ്പോൾ നെഗറ്റീവായത്.

Loading...

ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടേയും കുടുംബാംഗങ്ങളുടേയും സ്രവം പരിശോധനക്ക് അയച്ചിരുന്നു. ചീഫ് സെക്രട്ടറി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്പര്‍ക്കപ്പട്ടികയിലുമാണെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ച ഡ്രൈവര്‍ വട്ടപ്പാറ വെങ്കോട് സ്വദേശിയാണ്.