മോഷണം പോകുന്നത് സ്വർണമോ പണമോ അല്ല.. കുടിവെള്ളം, 200 ലിറ്റര്‍ കുടിവെള്ളം മോഷണം പോയി.. പോലീസില്‍ പരാതി നൽകി വീട്ടമ്മ

കുടിവെള്ളം മോഷണം പോയെന്ന പരാതിയുമായി മുംബൈയില്‍ വീട്ടുടമ പോലീസിനെ സമീപിച്ചു. മഹാരാഷ്ട്രയിലെ ശക്തമായ വരള്‍ച്ച അനുഭവിക്കുന്ന നാസിക്കിലാണ് കുടിവെള്ളം മോഷണംപോയത്.

മന്‍മാഡ് പട്ടണത്തില്‍ ശ്രാവസ്തി നഗറില്‍ അഹിരേക്കാണ് കുടിവെള്ളം നഷ്ടപ്പെട്ടത്. ജലക്ഷാമം മുന്‍കൂട്ടി കണ്ട് വീടിന്റെ ടെറസില്‍ ടാങ്കുകളില്‍ വെള്ളം സൂക്ഷിച്ചിരുന്നതായും, 500 ലിറ്റര്‍ വെള്ളമുണ്ടായിരുന്നതില്‍ കഴിഞ്ഞ ദിവസം നോക്കിയപ്പോള്‍ 300ലിറ്റര്‍ ആരോ മോഷ്ടിച്ചു കൊണ്ടുപോയി എന്നുമാണ് പരാതി.

Loading...

അഹിരേയുടെ പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ ധൂസര്‍ പറയുന്നു. വാഗ്ദര്‍ഡി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മന്‍മാഡില്‍ കടുത്ത ജലക്ഷാമമാണ് ആളുകള്‍ നേരിടുന്നത്. മുന്‍ വര്‍ഷം മഴ കുറഞ്ഞതാണ് വേനല്‍ ഇത്ര രൂക്ഷമാവാന്‍ കാരണമായിരിക്കുന്നത്.

വേനല്‍ കടുത്തതോടെ മഹാരാഷ്ട്രയിലെ മിക്ക ഗ്രാമങ്ങളും രൂക്ഷമായ വരള്‍ച്ചയാണ് നേരിടുന്നത്. സംസ്ഥാനത്തെ പല അണക്കെട്ടുകളും പൂര്‍ണ്ണമായും വറ്റി. ബാക്കിയുള്ള അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ നാല് ശതമാനം മുതല്‍ 20 ശതമാനം മാത്രമേ നിലവില്‍ വെള്ളം അവശേഷിക്കുന്നുള്ളു.