കണ്ണൂർ ഇരിക്കൂറിൽ ദൃശ്യം മോഡൽ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചു മൂടി

കണ്ണൂർ: കണ്ണൂരിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം. കണ്ണൂർ ഇരിക്കൂരിലാണ് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടിയത്. ർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബംഗാൾ സ്വദേശി പരേഷ്നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെയാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് പരേഷ് നാഥ് മണ്ഡൽ കൊന്ന് കുഴിച്ച് മൂടിയത്.ജൂൺ 28 നാണ് അഷിക്കുൽ ഇസ്ലാമിനെ ഇരിക്കൂർ പെരുവളത്ത് പറമ്പിലെ താമസസ്ഥലത്ത് നിന്നും കാണാതായത്.ഇതേ ദിവസം തന്നെ ഒരുമിച്ച് താമസിച്ചിരുന്ന പരേഷ്‌ നാഥ്‌ മണ്ഡലിനെയും മറ്റൊരാളും അപ്രത്യക്ഷരായി.

ആഷിക്കുൾ ഇസ്ലാമിന്റെ സഹോദരന്റെ പരാതിയിൽ പോലീസ് കേസ് അന്വേഷണം ആരംഭിസിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല.തുടർന്ന് ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച അന്വേഷണം ആരംഭിച്ചു.പരേഷ്‌ നാഥിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും പോലീസ് തുടർച്ചയായി നിരീക്ഷിച്ചു.ഇടയ്ക്ക് ഫോൺ ഓൺ ചെയ്തപ്പോൾ ലഭിച്ച ലൊക്കേഷൻ പിൻതുടർന്ന് മുംബെയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. ആഷിക്കുൽ ഇസ്ലാമിനെ കൊലപ്പെടുത്തി പണി നടന്നു കൊണ്ടിരിക്കുകയായിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടിയതായി പ്രതി സമ്മതിച്ചു.ഇതിനെ തുടർന്ന് തറയിലെ കോൺക്രീറ്റും മണ്ണും മാന്തി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.

Loading...