ഡ്രൈവിങ് ടെസ്റ്റ്‌ രാത്രി കൂടെ ആക്കിക്കൂടെ… വാഹനം പകൽ മാത്രമല്ലല്ലോ ഓടിക്കേണ്ടത്: ലൈറ്റുകളുടെ ഉപയോഗവും പഠിക്കണ്ടേ

രാത്രികാല നിയമങ്ങൾ പഠിപ്പിക്കാൻ ഡ്രൈവിങ് ടെസ്റ്റ്‌ രാത്രി കൂടെ ആക്കിക്കൂടെ.. വാഹനം പകൽ മാത്രമല്ലല്ലോ ഓടിക്കേണ്ടത്. അപ്പോൾ വാഹനങ്ങളിലെ ലൈറ്റുകളുടെ ഉപയോഗവും ലൈറ്റുകൾ മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത തരത്തിൽ ഉപയോഗിക്കാനും പകൽ ഹോണുകൾ ഉപയോഗിച്ച് നൽകുന്ന മുന്നറിയിപ്പുകൾ രാത്രിയിൽ ലൈറ്റ് ഉപയോഗിച്ച് നടപ്പാക്കുന്നത് എങ്ങനെയെന്നും പരിശീലിക്കേണ്ടത് അപകടം ഒഴിവാക്കാൻ അനിവാര്യമാണ്.

അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ഏറെയും ലൈറ്റ് വേണ്ടവിധത്തിൽ ഉപയോഗിക്കാത്തതു കൊണ്ട് ഉണ്ടായിട്ടുള്ളതാണ് എന്നതും ശ്രദ്ധേയം.

Loading...

രാത്രികാലങ്ങളിൽ കൂടെ ഡ്രൈവിംഗ് പരിശീലനം നൽകുകയും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇതുകൂടി മാനദണ്ഡമാക്കേണ്ടതുണ്ട്.

എന്തായാലും പ്രകാശ തീവ്രത അധികമുള്ള ഹെഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്

-ജാനകി