ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വസതിയിൽ ബോംബ് വെച്ച ഡ്രോൺ ഇടിച്ചിറക്കി

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് നേരെ വധശ്രമം.‌‌ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് വധശ്രമം നടന്നത്. വസതിയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നു. അത്ഭുതകരമായിട്ടാണ് പ്രധാനമന്ത്രി രക്ഷപ്പെട്ടത്. ആക്രമണത്തിൻറെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

അതേസമയം പൊട്ടിത്തെറിയിൽ പ്രധാനമന്ത്രിയുടെ ആറ് അംഗരക്ഷകർക്ക് അടക്കം പരിക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് പരിക്കേറ്റതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഔദ്യോഗിക വക്താവ് ഇത് നിഷേധിച്ചു. താൻ സുരക്ഷിതനാണെന്നും ജനങ്ങൾ സംയമനംപാലിക്കണമെന്നും മുസ്തഫ അൽ ഖാദിമി ട്വീറ്റ് ചെയ്തു.ഇതൊരു വധശ്രമം തന്നെയാണെവ്വ് ഇറാഖി സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൻറെ ഫലത്തെ ചൊല്ലി ഇറാഖിൽ ആഭ്യന്തര സംഘർഷം ശക്തമായിരിക്കെയാണ് ഈ വധശ്രമം നടക്കുന്നത്. ഇറാൻ അനുകൂലികളായ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ ഫലം അംഗീകരിക്കില്ലെന്ന വാദവുമായി തെരുവിലിറങ്ങിയവർ സൃഷ്‌ടിച്ച കലാപത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.

Loading...