പാലക്കാട് നിന്നും മയക്കുമരുന്ന് പിടികൂടി

പാലക്കാട് മെഡിക്കൽ കോളേജ് പ ഗ്രൗണ്ടിനടുത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കോട്ടയം പാല രാമപുരം സ്വദേശികളായ അജയ്, അനന്ദു എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയ്യിൽ നിന്ന് 61 എൽ എസ് ഡി സ്റ്റാമ്പുകളും , നാല് മില്ലിഗ്രാം എം ഡി എം എ യും ലഹരി ഗുളികകളും പിടികൂടി. ഇടനിലക്കാരൻ വഴി കോയമ്പത്തൂർ നിന്ന് പാലക്കാട്ടേക്കെത്തിച്ച് വിതരണം ചെയ്യാനുള്ള നീക്കത്തിടെയാണ് പിടികൂടിയത്.

പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ 10 ലക്ഷം രൂപ വില വരും. പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച പാലക്കാട് ഗവ.മെഡിക്കൽ കോളേജിലെ വിദ്യാർഥിയുടെ ബൈക്കും പൊലീസ് പിടിച്ചെടുത്തു. ലഹരി മരുന്ന് പിടികൂടുന്നതിനായി നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ജില്ല ലഹരി വിരുദ്ധ സേനയുടേയും, സൗത്ത് പോലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

Loading...