മദ്യലഹരിയില്‍ അമ്മ ദേഹത്ത് കയറിക്കിടന്ന് പിഞ്ചുകുഞ്ഞ് മരിച്ചു, അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി

അമിതയമായി മദ്യപിച്ച അമ്മ മദ്യലഹരിയില്‍ പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് കയറിക്കിടന്നതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ അമ്മ കുറ്റക്കാരിയല്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. യുഎസിലെ മെറിലാന്‍ഡിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. 2013 ലായിരുന്നു സംഭവം നടന്നത്. എന്നാല്‍ കേസില്‍ അമ്മ മോറിസണ്‍ കുറ്റക്കാരിയാണെന്നും 20 വര്‍ഷം ശിക്ഷ അനുഭവിക്കണമെന്നുമായിരുന്നു കീഴ്ക്കോടതി വിധി.

എന്നാല്‍ അമ്മയെ കുറ്റക്കാരിയായി വിധിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി മുന്‍പത്തെ വിധിയും ശിക്ഷാകാലാവധിയും റദ്ദാക്കിയിരിക്കുകയാണ്.നാലു മാസം പ്രായമുള്ള കുഞ്ഞാണ് അമ്മയുടെ അശ്രദ്ധ മൂലം മരണപ്പെട്ടത്.എന്നാല്‍ മദ്യപിച്ച ശേഷം മകള്‍ക്കൊപ്പം അമ്മ കിടന്ന് ഉറങ്ങുന്നത് കുറ്റകരമല്ലെന്നും പക്ഷേ അമ്മാര്‍ കുറച്ച് കൂടി ശ്രദ്ധാലുക്കളാവണം എന്നുമാണ് കോടതി നിരീക്ഷിച്ചത്. കേസില്‍ അമ്മയെ ശിക്ഷിക്കുന്നത് സ്ത്രീകളെ ഭാവിയില്‍ പലതരത്തില്‍ ബാധിക്കുമെന്നും ജഡ്ജി വ്യക്തമാക്കിയിരിക്കുന്നത്.

Loading...

2016ല്‍ കേസിന്റെ വിചാരണയ്ക്കിടെ താന്‍ 12 ഔണ്‍സ് ബീയറും 40 ഔണ്‍സ് മദ്യവും കഴിച്ചിരുന്നതായി മോറിസണ്‍ വെളിപ്പെടുത്തിയിരുന്നു.പുലര്‍ച്ചെ അമ്മ അനിയത്തിയുടെ മേല്‍ കയറിക്കിടക്കുന്നത് കണ്ട് തട്ടി ഉണര്‍ത്തിയെങ്കിലും മോറിസണ്‍ ഗാഢനിദ്രയിലായിരുന്നുവെന്നും മൂത്തമകള്‍ മൊഴി നല്‍കി. മകള്‍ മരിച്ച ശേഷം മോറിസണ്‍ വല്ലാത്ത മാനസിക അവസ്ഥയിലായിപ്പോയെന്നും മകളുടെ മരണത്തിന് താനാണ് കാരണമെന്ന സങ്കടത്തില്‍ കഴിയുകയായിരുന്നുവെന്നും അഭിഭാഷക കോടതിയെ അറിയിച്ചിട്ടുണ്ട്.