ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 70 ലക്ഷം രൂപയു‍ടെ ഡ്രൈഫ്രൂട്ട്സ് അടിച്ചുമാറ്റി; മുഖ്യമപ്രതി അറസ്റ്റിൽ

ആലുവ : ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ഡ്രൈഫ്രൂട്ട്സ് അടിച്ചു മാറ്റിയ മുഖ്യപ്രതി പിടിയിലായി. 70 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായത്. പ്രമുഖ ഡ്രൈഫ്രൂട്ട്‌സ് ആൻഡ് സ്‌പൈസസ് സ്ഥാപനത്തിൽ നിന്നാണ് പ്രതി മോഷ്ടിച്ചത്. സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന കോഴിക്കോട് പന്തീരങ്കാവ് വെള്ളായിക്കോട് കേക്കായിൽ വീട്ടിൽ ഷാനവാസി (44 )നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ഥാപന ഉടമ സ്റ്റോക്ക് ക്ലിയറൻസുമായി ബന്ധപ്പെട്ട് ഗോഡൗണിൽ സ്റ്റോക്ക് പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ബദാം, പിസ്താ, അണ്ടിപരിപ്പ്, ഏലക്ക തുടങ്ങിയ സാധനങ്ങളുടെ കുറവ് കണ്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പലപ്പോഴായി ഇയാൾ ചാക്ക് കണക്കിന് സാധനങ്ങൾ വാഹനത്തിൽ കടത്തിയതായി കണ്ടെത്തി.

Loading...