മലയാളചിത്ര൦ ദൃശ്യത്തിന്റെ പെരുമ അവസാനിക്കുന്നില്ല; ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്ര൦

മലയാളചിത്ര൦ ദൃശ്യത്തിന്റെ പെരുമ അവസാനിക്കുന്നില്ല. മോഹൽലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയാണ്‌. ഇതോടെ ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രമായി ദൃശ്യം മാറി. 2013 ൽ പുറത്തിറങ്ങിയ ചിത്രം എട്ട് വർഷങ്ങൾക്ക് ശേഷമാണ് പുതിയ റീമേയ്‌ക്ക് ഒരുങ്ങുന്നത്. നേരത്തെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേയ്‌ക്ക് ചെയ്യപ്പെട്ടിരുന്നു.

ജക്കാർത്തയിലെ പി ടി ഫാൽക്കൺ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്. ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ‘ദൃശ്യ’മായിരുന്നു . ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ് എന്ന പേരിലാണ് ചൈനീസ് ഭാഷയിൽ ചിത്രം പുറത്തിറങ്ങിയത്. പാപനാശം എന്ന പേരില്‍ തമിഴിലും ദൃശ്യ എന്ന പേരില്‍ കന്നഡയിലും ദൃശ്യം എന്ന പേരില്‍ തെലുങ്കിലും ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ധര്‍മ്മയുദ്ധ എന്നായിരുന്നു സിംഹള റീമേയ്‌ക്കിന്റെ പേര്.

Loading...

2021 ഫെബ്രുവരിയിൽ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം ദൃശ്യം 2 ഓടിടി റിലീസായി എത്തി . ഈ ചിത്രവും വൻ വിജയമായിരുന്നു. ‘ മോഹൻലാൽ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ‘ദൃശ്യം’ ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചു മുന്നേറുമ്പോൾ, ഈ ചിത്രം നിർമ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങൾ ഓരോരുത്തരുമായും ഈ നിമിഷത്തിൽ പങ്കു വെക്കുന്നു.‘ എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
instagram likes kaufen