ഏഴു വയസുകാരനായ കുട്ടിക്ക് ലഭിച്ചത് ഒരു കോടി രൂപ വിലമതിക്കുന്ന പുരസ്‌കാരം

ദുബൈ:  അള്‍ജീരിയന്‍ ബാലനായ മുഹമ്മദ്ദ് ഫറായ്ക്ക എന്ന ഏഴു വയസുകാരനായ കുട്ടിക്ക് ലഭിച്ചത് ഒരു കോടി രൂപ വിലമതിക്കുന്ന പുരസ്‌കാരം.  ദുബൈ ഭരണാധികാരിയില്‍ നിന്നും മുഹമ്മദ്ദ് ഫറായ്ക്ക പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. മികച്ച വായനയ്ക്കുള്ള പുരസ്‌കാരമാണ് ഫറായെ തേടിയെത്തിയത്. 30ലക്ഷം വിദ്യാര്‍ത്ഥികളെ പിന്തള്ളിയാണ് കുട്ടി ഒന്നാം സമ്മാനം നേടിയത്. ദുബൈ ഒാപേറ ഹസില്‍ നടന്ന ചടങ്ങിലാണ് ഫാറായ്ക്ക് അവാര്‍ഡ് വിതരണം നടന്നത്. ഒന്നര ലക്ഷം ഡോളറാണ് ലഭിച്ചത്. സമ്മാനത്തില്‍ ഒരു ലക്ഷം ഡോളര്‍ സര്‍വകലാശാല സ്‌കോളര്‍ ഷിപ്പായാണ് ലഭിക്കുക. അരലക്ഷം ഡോളര്‍ അവാര്‍ഡായി ലഭിക്കും. അറബ് വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മുക്തൂം ഇത്തരമൊരും മത്സരം നടത്തിയത്.

18 പേരാണ് ഫൈനലിലേക്ക് മത്സരിച്ചത്. അതില്‍ നിന്ന് മൂന്ന് പേരെ തെരഞ്ഞെടുക്കുകയായിരുന്നു. 50 ലേറെ പുസ്തകങ്ങള്‍ വായിച്ച് അവയിലെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ കഴിഞ്ഞവര്‍ തമ്മിലായിരുന്നു ഫൈനല്‍ റൗണ്ട് പോരാട്ടം. മികച്ച വായനാപദ്ധതിക്കുള്ള പുരസ്‌കാരം ഫലസ്തീനിലെ തലായ് അല്‍ അമല്‍ സ്‌കൂള്‍ ഏറ്റുവാങ്ങി.