20 വര്‍ഷത്തെ ഭാഗ്യ പരീക്ഷണത്തിനൊടുവില്‍ ദുബായിൽ ഇന്ത്യക്കാരിക്ക് 71-ാം വയസില്‍ കോടികളുടെ സമ്മാനം

ദുബായ്: 20 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ യിൽ ഭാഗ്യ പരീക്ഷണം നടത്തിയ ഇന്ത്യക്കാരിക്ക് ഒടുവില്‍ സമ്മാനം ലഭിച്ചത് 71-ാം വയസില്‍. മുംബൈ സ്വദേശിനി ജയ ഗുപ്തക്കാണ് കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചത്. ദുബായില്‍ സ്വന്തമായി ട്രേഡിങ് കമ്പനി നടത്തുകയാണ് ഇയാൾ.

പ്രവാസി ഇന്ത്യക്കാരനായ രവി രാമചന്ദ് ബച്ചാനി എന്നയാള്‍ക്കും നറുക്കെടുപ്പില്‍ ഏഴ് കോടി സമ്മാനം ലഭിച്ചു.

കഴിഞ്ഞ ഇരുപത് വര്‍ഷമായി ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴെല്ലാം താന്‍ ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തിരുന്നെന്ന് ജയ പറഞ്ഞു. അസുഖബാധിതയായ അമ്മയെ കാണാന്‍ ഏറ്റവുമൊടുവില്‍ മേയ് 20ന് പൂനെയിലേക്ക് യാത്ര ചെയ്യവെ വിമാനത്താവളത്തില്‍ നിന്നെടുത്ത 303-ാം സീരീസിലെ 0993 -ാം നമ്പര്‍ ടിക്കറ്റിലായിരുന്നു ഏഴ് കോടിയുടെ ഭാഗ്യമെത്തിയത്.

1993ല്‍ ദുബായിലെത്തിയ താന്‍ 1999ല്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകള്‍ തുടങ്ങിയ കാലം മുതല്‍ ടിക്കറ്റെടുക്കാറുണ്ടെങ്കിലും ഒടുവില്‍ സമ്മാനം ലഭിച്ചപ്പോള്‍ അത് വിശ്വാസിക്കാനായില്ലെന്ന് ജയ പറഞ്ഞു.