ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ഏഴരക്കോടി ലോട്ടറിയടിച്ച മലയാളിയെ തിരഞ്ഞ് അധികൃതര്‍

ദുബായ്: ദുബായ് ലോട്ടറിയിലൂടെ വീണ്ടുമൊരു മലയാളി കോടിപതിയായി. ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പില്‍ 7.6 കോടി രൂപയാണ് മലയാളിക്ക് അടിച്ചത്. എന്നാല്‍ ഇതുവരെ ഈ ഭാഗ്യവാനെ കണ്ടെത്താന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പാറപ്പറമ്പില്‍ ജോര്‍ജ് വര്‍ഗീസാണ് ജേതാവായത്. ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇതുവരെ ഇവരെ ബന്ധപ്പെടാനായിട്ടില്ല എന്നാണ് ഡ്യൂട്ടി ഫ്രീ വൃത്തങ്ങള്‍ അറിയിച്ചത്. 328-ാം സീരീസിലെ 1017 എന്ന ടിക്കറിറിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. നറുക്കെടുപ്പില്‍ മറ്റ് മൂന്ന് പേര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആഢംബര കാറുകളാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. ഇന്ത്യക്കാരനായ രവിചന്ദ്രന്‍ രാമസ്വാമിക്ക് ഗ്രിഗിയോ മാഗ്നി ആഢംബര മോട്ടോര്‍ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക്ക് മാക്‌നെയ്ക്ക് ബെന്റ്‌ലി ആഢംബര കാറുമാണ് ലഭിച്ചത്.കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു നറുക്കെടുപ്പ് നടത്തിയത്. ഡ്യൂട്ടി ഫ്രീ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്ലോലിനാണ് നറുക്കെടുപ്പ് നടത്തിയത്.

Loading...

അതേസമയം ദുബായിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി മരണങ്ങളും ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ മുന്നോട്ട് പോവുകയാണ്. അതേസമയം നാട്ടിലേക്ക് മടങ്ങിവരാനുള്ള കാത്തിരിപ്പിലാണ് പ്രവാസികളെല്ലാം ഉള്ളത്.