യാത്രക്കാരന് നെഞ്ചുവേദന; ദുബായിലേക്കുള്ള വിമാനം കൊച്ചിയില്‍ ഇറക്കി; എന്നിട്ടും രക്ഷിക്കാനായില്ല

കൊച്ചി: യാത്രക്കാരന് നെഞ്ചുവേദനയെ തുടര്‍ന്ന് എമിറേറ്റ്സിന്റെ ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനം കൊച്ചിയില്‍ ഇറക്കി. ദുബായിലേക്കുള്ള വിമാനമാണ് കൊച്ചിയില്‍ ഇറക്കിയത്. ജക്കാര്‍ത്ത സ്വദേശിയായ യാത്രക്കാരനാണ് നെഞ്ച് വേദനയുണ്ടായത്. ഇയാളെ അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.