പന്ത്രണ്ട് കേന്ദ്രങ്ങളില്‍ ജൂണ്‍ 26ന് പാസ്‌പോര്‍ട്ട് സേവനങ്ങൾ

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് പന്ത്രണ്ട് കേന്ദ്രങ്ങളില്‍ ജൂണ്‍ 26ന് പാസ്‌പോര്‍ട്ട് സേവനങ്ങൾ ഒരുക്കുന്നു. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട തിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് സേവ ക്യാമ്പ് നടത്തുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ ആറു വരെയാണ് ക്യാമ്പ്. ഓണ്‍ലൈനില്‍ അപേക്ഷയും രേഖകളും സമര്‍പ്പിച്ച ശേഷമാണ് സേവ കേന്ദ്രങ്ങളില്‍ എത്തേണ്ടത്.

ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും കേന്ദ്രങ്ങളിലാണ് പാസ്‌പോര്‍ട്ട് സേവ ക്യാമ്പ് നടത്തുന്നത്. blsindiavisauae.com/appointmentbls/appointment.php എന്ന ലിങ്ക് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ [email protected], [email protected] എന്നീ ഇ മെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുകയോ വേണം.

Loading...