കെ എം സി സി -കെ ഡി പി എ  സൗജന്യ ടെക്സ്റ്റ്‌ ബുക്ക്‌ എക്സ്ചേഞ്ച് മേള’ 2015 ഇന്ന് 

ദുബായ് : കെ എം സി സി വനിതാ വിംഗും  , കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്‍  വുമണ്‍സ് & ചില്‍ഡ്രന്‍സ് വിംഗും സംയുക്ത ആഭിമുഖ്യത്തില് വിദ്യാര്‍ത്ഥികള്‍ക്കായി  “സൗജന്യ ടെക്സ്റ്റ്‌ ബുക്ക്‌ എക്സ്ചേഞ്ച് മേള” സംഘടിപ്പിക്കുന്നു. 27 / 03 /2015   വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്, 5 മണി വരെ  ദുബായ്   കെ എം സി സി അല്‍ ബറാഹ ആസ്ഥാനത്താണ് മേള നടക്കുക. പ്രമുഖ വിദ്യാഭ്യാസ പ്രവര്ത്തകരും , അധ്യപകന്മാരും, സംഘടന പ്രധിനിധികളും മേളക്ക് നേതൃത്വം നല്കും . വര്‍ധിച്ചുവരുന്ന  അധ്യയനചിലവുകള്‍ക്ക്പരിഹാരമെന് നോണം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍  അധ്യയനം പൂര്‍ത്തിയാക്കിയ പുസ്തകങ്ങളും ഗൈഡുകളും മറ്റുള്ളവര്ക്ക് കൈമാറി തങ്ങള്‍ക്ക്‌ ആവശ്യമായാവ കരസ്ഥമാക്കാനുതകുന്നതാണ് ഈ സൌജന്യ കൈമാറ്റ മേളയിലൂടെ ലക്ഷ്യമിടുന്നത്.

മേളയുടെ വിജയകരമായ നടതിപ്പിനായി ദുബായ് കെ എം സി സിപ്രസിഡന്‍റ്  പി. കെ അന്‍വര്‍ നഹ, കെ ഡി പി എ  പാട്രേന്‍ മോഹന്‍ എസ് വെങ്കിട്ട, ട്രഷറര് ജമീല ലത്തീഫ്  എന്നിവര് രക്ഷാധികാരികളും , ഇബ്രാഹിം മുറിചാണ്ടി (ചെയർമാൻ), രാജൻ കൊളാവിപാലം, അഡ്വ. മുഹമ്മദ്‌ സാജിദ് (വൈസ് .ചെയർമാൻ)  കെ എം സി സി വനിതാ വിംഗ് പ്രസിടണ്ട്  റീന സലിം (ജന. കണ്‍വീനർ ), കെ ഡി പി എ വനിതാ വിംഗ് സെക്രടറി റാബിയ ഹുസൈന്, ദീപ സൂരജ്  (കണ്‍വീനര്‍), ഫൈസല് എന്‍. പി (കോ ഓര്‍ഡി നേറ്റര്‍ ) എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു. കെ എം സി സി യും, യു എ ഇ -കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷനും  ഇത് നാലാം തവണയാണ് ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നല്കുന്നതെന്നും മുഴുവന് രക്ഷിതാക്കളും വിദ്യാര്‍ഥികളും, മറ്റുള്ളവര്ക്ക് കൂടി പ്രയോജനകരമായ ഈ സംരംഭത്തില് പങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.

Loading...

രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തങ്ങള് ഉപയോഗിച്ച ടെക്സ്റ്റ്‌ ബുക്കുകളും ഗൈഡുകളും മേളയിലേക്ക് കൊണ്ടുവന്ന് , ഉയര്ന്ന ക്ലാസ്സുകളിലേക്ക് തങ്ങള്‍ക്കാവശ്യമായ  ബുക്കുകള്‍  സ്വന്തമാക്കാന് അവസരം വിനിയോഗിക്കണമെന്ന് സംഘാടകര് അറിയിച്ചു.

വിവരങ്ങള്ക്ക് കോ ഓര്ഡീണേടര്  ഫൈസല് എന് പി യുമായി ബന്ധപ്പെടുക ഫോണ്‍ : 0 5 0 5 7 8 0 2 9 1.