തത്ത പണി പറ്റിച്ചു ; വീട്ടുവേലക്കാരിയുമായുള്ള വഴിവിട്ട ബന്ധം വീട്ടിലെ തത്ത വെളിപ്പെടുത്തി

ദുബായ്: വീട്ടുവേലക്കാരിയുമായുള്ള വഴിവിട്ട ബന്ധം വീട്ടിലെ തത്ത വെളിപ്പെടുത്തി. രഹസ്യ സമാഗമത്തില്‍ ഗൃഹനാഥനും വേലക്കാരിയും തമ്മില്‍ നടന്ന സംഭാഷണം തത്ത അതേപടി ഭാര്യയ്ക്ക് മുന്നില്‍ അനുകരിച്ച് കേള്‍പ്പിക്കുകയായിരുന്നു. പിന്നീട് തത്തയെയുമെടുത്തുകൊണ്ട് സ്റ്റേഷനില്‍ എത്തിയായിരുന്നു ഗൃഹനാഥ പരാതി സമര്‍പ്പിച്ചത്. പരാതിയെ തുടര്‍ന്ന് കുവൈറ്റില്‍ ഗൃഹനാഥന്‍ ജയിലിലായി. കുടുംബനാഥയ്ക്ക് മുന്നില്‍ അസ്വാഭാവികമായ വര്‍ത്തമാനങ്ങള്‍ തത്ത പറയാന്‍ തുടങ്ങിയത് മുതലാണ് വേലിചാട്ട വിവരം ഭാര്യ അറിഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നതായും കുറേ നാളായി ഈ ഇടപാട് തുടര്‍ന്നുവരികയായിരുന്നെന്ന് സംശയിക്കുന്നതായും ഭാര്യ കുവൈറ്റിലെ ഹവാലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് ഭര്‍ത്താവിനെ പിടിച്ച് അകത്തിടുകയും ചെയ്തു.

താന്‍ ഓഫീസില്‍ നിന്നും നേരത്തേ വരുമ്പോള്‍ പലപ്പോഴും ഭര്‍ത്താവ് അമ്പരക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി ഭാര്യ പറഞ്ഞു. എന്നിരുന്നാലൂം ഈ കേസില്‍ വിശ്വസനീയമായ തെളിവുകളുടെ അഭാവമുണ്ടെന്നാണ് വിദഗ്ദ്ധര്‍ ഇപ്പോഴും പറയുന്നത്.

Loading...