ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ട് മുമ്പ് വിമാനാപകടം, നാല് പേര്‍ക്ക് ദാരുണാന്ത്യം

ദുബായില്‍ വിമാനപകടത്തില്‍ നാലു പേര്‍ മരിച്ചു. ദുബായ് വിമാനത്താവളത്തിനു സമീപം സ്വകാര്യ വിമാനമാണ അപകടത്തില്‍ പെട്ടത്. ബ്രീട്ടീഷ് പൗരന്‍മാരായ പൈലറ്റും സഹ പൈലറ്റും മറ്റു രണ്ടു ജീവനക്കാരുമാണ് മരിച്ചത്. ദുബായ് വിമാനത്താവളത്തില്‍ എത്തുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ മൂന്നു പേര്‍ ബ്രിട്ടീഷ് പൗരന്‍മാരും ഒരാള്‍ സൗത്ത് ആഫ്രീക്കന്‍ വംശജനുമാണ്. നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറു വിമാനമാണ് അപകടത്തില്‍ പെട്ടത്.