ദുബായിൽ കള്ള ടാക്സികള്‍ക്ക് പിടിവീഴുന്നു

ദുബായിൽ കള്ള ടാക്സി’ക്കെതിരെ അധികൃതരുടെ പിടിവീഴുന്നു. റോഡ് ട്രാൻസ്പോർട് അതോറിറ്റിയും പാസഞ്ചേഴ്സ് ട്രാൻസ്പോർട് ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെയാണ് കള്ള ടാക്സികൾക്കെതിരെ ക്യാംപെയിൻ ആരംഭിച്ചിരിക്കുന്നത്. കൂടാതെ നിയമലംഘകർക്കെതിരെ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.

പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ക്യാംപെയിൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആളുകളെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന ലൈസൻസില്ലാത്ത വാഹനങ്ങളാണ് ഇതിലൊന്ന്. പണം നൽകലല്ലാതെ, ഡ്രൈവറുമായി യാതൊരു പരിചയവുമില്ലാത്തവരാണ് ഇത്തരം വാഹനങ്ങളിലെ യാത്രക്കാർ.

Loading...