ദുബൈ:ദിവസം ദുബായിൽ മരിച്ച കണ്ണൂർ സ്വദേശി രാഹുലിന്റെ മരണം കൊലപാതകം എന്ന് തെളിഞ്ഞു. ഇതുമായി ബന്ധപെട്ട് 2 യുവതികൾ അടക്കം 5 പേരെ അറസ്റ്റു ചെയ്തു. അറസിലായവർ മലയാളികളാണെന്ന് സൂചനയുണ്ട്. കൊലയ്ക്ക് പിന്നിലേക്ക് നയിച്ചത് അനാശാസ്യവുമായി ബന്ധപ്പെട്ടുള്ള തർക്കമായിരുന്നു എന്ന് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ പോലീസ് പറഞ്ഞു. രാഹുൽ ഫ്ലാറ്റിൽ തീപിടിച്ചു മരിച്ചുവെന്നായിരുന്നു ആദ്യ വാർത്തകൾ. സോഷ്യൽ മീഡിയയിലും ഫേസ് ബുക്കിലും മരണം വലിയ ചർച്ചയായിരുന്നു . മരണത്തിലേക്ക് നയിച്ച കാരണങ്ങൾ ഞെട്ടിപ്പികുന്നതാണ് . ഫ്ലാറ്റിൽ മാറ്റ് 2 മലയാളികളായ യുവാക്കൾക്കൊപ്പം അനാശാസ്യത്തിനു വന്ന ഒരു യുവതി ഏറ്പ്പെട്ടു. രാഹുലും ഈ സ്ത്രീയും മദ്യപിച്ചിരുന്നു. തുടർന്ന് രാഹുലിനെ ഈ സ്ത്രീയും മറ്റുള്ളവരും ചേർന്ന് ബഡ്രൂമിലേക്ക് തള്ളിയിട്ട് തീ കൊടുക്കുകയും, വാതില പുറത്തുനിന്നും പൂട്ടുകയുമായിരുന്നു അത്രേ.
കണ്ണൂര്‍ പഴയങ്ങാടി മാടായി പഞ്ചായത്ത് വെങ്ങര സ്വദേശി പറത്തി രാഹുലിനെയാണ് (39) വെള്ളിയാഴ്ച രാത്രി 10.30ഓടെ ഖിസൈസ് ലുലു വില്ളേജിന് പുറകിലെ കെട്ടിടത്തിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ ശ്വാസം മുട്ടി മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് രാഹുലിന്‍െറ രണ്ട് സുഹൃത്തുക്കളും രണ്ട് യുവതികളും ഫ്ളാറ്റിലത്തെിയിരുന്നു. ഹോര്‍ലാന്‍സ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവരായിരുന്നു യുവതികള്‍. രാത്രി 7.30ഓടെ രണ്ട് സുഹൃത്തുക്കളും ഒരു യുവതിയും പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. രാത്രി 10 മണിയോടെ ഫ്ളാറ്റിലുണ്ടായിരുന്ന യുവതിയും മദ്യലഹരിയിലായിരുന്ന രാഹുലും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവതി രാഹുലിനെ തള്ളിയിട്ട് കിടപ്പുമുറി പുറത്തുനിന്ന് പൂട്ടി. വീട് പരിശോധിച്ച് സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്നു. അലമാരയില്‍ നിന്ന് വസ്ത്രങ്ങള്‍ എടുത്ത് കിടപ്പുമുറിയോട് ചേര്‍ന്ന ബാല്‍ക്കണിയിലിട്ട് തീയിട്ടു. വീട് പുറത്തുനിന്ന് പൂട്ടി ഹോര്‍ലാന്‍സിലെ താമസ സ്ഥലത്തേക്ക് പോയി. പുക വീടുമുഴുവന്‍ നിറഞ്ഞ് ശ്വാസം മുട്ടിയാണ് രാഹുല്‍ മരിച്ചതെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. ഉടന്‍ സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് തീയണച്ചെങ്കിലും രാഹുലിനെ രക്ഷപ്പെടുത്താനായില്ല. സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിലെ ദൂരൂഹതയൊഴിഞ്ഞത്. തുടര്‍ന്ന് ഹോര്‍ലാന്‍സില്‍ നടത്തിയ പരിശോധനയില്‍ രണ്ട് യുവതികളെയും മാനേജറെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കള്‍ ഇവരുടെ താമസ സ്ഥലത്തുനിന്ന് കണ്ടെടുത്തു. അഞ്ചുപേരെയും പബ്ളിക് പ്രോസിക്യൂഷന് കൈമാറി. 20 വര്‍ഷത്തിലേറെയായി യു.എ.ഇയിലുള്ള രാഹുല്‍ ദുബൈയില്‍ ബിസിനസ് നടത്തുകയാണ്. ഒ.ഐ.സി.സി ദുബൈ എക്സിക്യുട്ടിവ് അംഗവും പ്രിയദര്‍ശിനി ജനറല്‍ സെക്രട്ടറിയുമായിരുന്നു. സംഭവത്തിന് രണ്ടുദിവസം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചുവന്നത്. വിവാഹമോചിതനായ ഇയാള്‍ക്ക് ഒരു മകളുണ്ട്.