ദുബായ്: ദുബായിൽ ഇനി മുതൽ തൊഴിൽ പെർമിറ്റ് പുതുക്കാൻ തൊഴിലാളിയുടേയോ വിദേശ ജീവനക്കാരന്റേയോ ഒപ്പ് വേണം. വിദേശീയരായവർക്ക് തൊഴിലിൽ തുടരണോ അതോ പുതിയ സ്പോൺസറേ തിരഞ്ഞെടുക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉറപ്പാക്കാനാണിത്. തൊഴിലുടമയും തൊഴിലാളിയും കൂടി തീരുമാനിച്ചാൽ എപ്പോൾ വേണേലും തൊഴിൽ കരാറുകൾ അവസാനിപ്പിക്കാം. എന്നാൽ ഇതിൽ ഒരാൾ മാത്രം തീരുമാനിച്ചാൽ മുങ്കൂട്ടിയുള്ള നോട്ടീസും, നടപടി ക്രമവും നിർബന്ധമായിരിക്കും.

പുതുക്കിയ തൊഴിൽ നിയമം ജനവരി 1ന്‌ നടപ്പിൽ വരും. ജീവനക്കാരുടെ തൊഴില്‍ മാറ്റം എളുപ്പമാക്കുന്നതും തൊഴിലുടമയുമായുള്ള ബന്ധം സുതാര്യമാക്കുന്നതുമാണ് പുതിയ നിബന്ധനകള്‍. കഴിഞ്ഞ സപ്തംബറില്‍ തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് ആണ് മൂന്ന് ഉത്തരവുകളിലൂടെ ഇവയുടെ പ്രഖ്യാപനം നടത്തിയിരുന്നത്.തൊഴില്‍ കരാറുകള്‍ ഏകീകരിക്കുന്നതും നിശ്ചിത വ്യവസ്ഥകള്‍ ഉറപ്പുവരുത്തുന്നതുമാണ് 764-ാം നമ്പര്‍ ഉത്തരവ്. ഇതുപ്രകാരം തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിന് ജീവനക്കാരന്റെ കൂടി ഒപ്പ് ആവശ്യമാണ്. ജീവനക്കാര്‍ക്കോ തൊഴിലുടമയ്‌ക്കോ താത്പര്യമില്ലെങ്കില്‍ എളുപ്പം സേവനം അവസാനിപ്പിക്കാന്‍ അനുവദിക്കുന്നതാണ് 765-ാം ഉത്തരവ്. ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ ഏതുസമയത്തും കരാര്‍ അവസാനിപ്പിക്കാം. ഏതെങ്കിലും ഒരുകക്ഷിയുടെ മാത്രം താത്പര്യത്തിന്മേലാണ് ജോലി അവസാനിപ്പിക്കുന്നതെങ്കില്‍ മുന്‍കൂര്‍ അറിയിപ്പ് നല്‍കുന്നതടക്കമുള്ള നിബന്ധനകള്‍ പാലിക്കണം.

Loading...

വിദേശതൊഴിലാളികൾക്ക് ഏതൊക്കെ മേഖലയിൽ നിരോധനം കൊണ്ടുവരനമെന്നും സ്വദേശികൾക്കായി മാത്രം അവ സംവരണം ചെയ്യണമെന്നും സർക്കാറിന്‌ ഏതു സമയത്തും തീരുമാനിക്കാം. ഇത് നിയമത്തിൽ പ്രത്യേകം എടുത്തുപറയുന്നു.

766-ാം ഉത്തരവ് പ്രകാരം ഏകപക്ഷീയമായ തീരുമാനത്തിലൂടെ ജോലിയില്‍നിന്ന് രാജിവെച്ച, അല്ലെങ്കില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരന് തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തണമോ എന്ന കാര്യം സര്‍ക്കാര്‍തലത്തിലെ നിശ്ചിത അതോറിറ്റിയായിരിക്കും തീരുമാനിക്കുക. നിലവില്‍ തൊഴില്‍ നിരോധനം സംബന്ധിച്ച് അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാനാകും. തൊഴിലുടമ തൊഴില്‍കരാര്‍ പാലിക്കുന്നില്ലെങ്കിലും ശരിയായ രീതിയില്‍ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കുന്നില്ലെങ്കിലും ജീവനക്കാരന് ജോലി വിടാം. നിശ്ചിത നിബന്ധനകള്‍ പാലിക്കാതെ ജീവനക്കാരന്‍ ജോലിയില്‍നിന്ന് വിട്ടുനിന്നാല്‍ കരാര്‍ അവസാനിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്.