ലണ്ടന്‍: വില്യം രാജകുമാരന്റെയും കെയ്റ്റ് രാജകുമാരിയുടേയും പെണ്‍കുഞ്ഞിനു പേരിട്ടു. ഷാലറ്റ് എലിസബത്ത് ഡയാന എന്നാണു കുഞ്ഞു രാജകുമാരിയുടെ പേരെന്ന് കെന്‍സിങ്ടണ്‍ കൊട്ടാരത്തെ ഉദ്ധരിച്ചു ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് വില്യമും കെയ്റ്റിനും പെണ്‍കുഞ്ഞു പിറന്നത്.
പശ്ചിമ ലണ്ടിനിലെ സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു ഷാലറ്റിന്റെ ജനനം. വില്യം കെയ്റ്റ് ദമ്പതികളുടെ ആദ്യ കുഞ്ഞ് ജോര്‍ജ് രാജകുമാരന്റെയും ജനനം ഇവിടെയായിരുന്നു.
Loading...
കുഞ്ഞിനു വില്യമിന്റെ അമ്മ ഡയാനയുടെ പേരു നല്‍കുമെന്നു ബ്രിട്ടണില്‍ ദിവസങ്ങളായി അഭ്യൂഹം പരന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു വലിയ വാതുവയ്പ്പുകളുമുണ്ടായിരുന്നു.