ഡച്ച് ഹെല്‍ത്ത്കെയര്‍  ഉദ്യോഗസ്ഥര്‍ ഗള്‍ഫ്‌ മെഡിക്കല്‍ യൂണിവേഴ്സിറ്റി  സന്ദര്‍ശിച്ചു  

ഡായിസ് ഇടിക്കുള
അജ്മാന്‍ : ഡച്ച് ഹെല്‍ത്ത്കെയര്‍  ഉദ്യോഗസ്ഥര്‍  ഗള്‍ഫ്‌ മെഡിക്കല്‍ യൂണിവേഴ്സിറ്റി  സന്ദര്‍ശിച്ചു.  തുംബൈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ അജ്മാന്‍ കേന്ദ്രമാക്കി  പ്രവര്‍ത്തിക്കുന്ന  ഗള്‍ഫ്‌ മെഡിക്കല്‍ യൂണിവേഴ്സിറ്റി യുമായി സഹകരിച്ച്  പ്രവര്‍ത്തിക്കുന്നതിന്റെ സാധ്യതാ ചര്‍ച്ചകള്‍ക്കാണ്  ഡച്ച് ഹെല്‍ത്ത്കെയര്‍  ഉദ്യോഗസ്ഥര്‍ എത്തിയത് .
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ പരിശീലന പദ്ധതിയും ഗവേഷണവും സംയുക്തമായി നടത്തുന്നത് സംബന്ധിച്ച്  ഡച്ച് മന്ത്രാലയം സാമ്പത്തിക കാര്യ വകുപ്പ്  സഹമന്ത്രി മാര്‍ട്ടിന്‍ ക്യാംപ്സിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘവുമായി സര്‍വകലാശാലയുടെ അക്കാദമിക് പ്രോഗ്രാമുകളും പ്രവര്‍ത്തനങ്ങളെയും  കുറിച്ച്   തുംബൈ ഗ്രൂപ്പ് പ്രസിഡണ്ട്  തുംബൈ മൊയ്തീന്‍, പ്രൊഫസര്‍ ഗീതാ അശോക് രാജ്   എന്നിവര്‍   വിശദീകരിച്ചു.
ഗള്‍ഫ്‌ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷണ സജ്ജമായ ലബോറട്ടറി സൗകര്യങ്ങളും, പാഠൃപദ്ധതിയും ക്രോഡീകരിച്ച്          ആരോഗ്യ  വിദ്യാഭ്യാസ മേഖലയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന സംയുക്ത പദ്ധതികള്‍ ഭാവിയില്‍ ആവിഷ്കരിക്കാന്‍ കഴിയുമെന്ന്  ഡച്ച് ഹെല്‍ത്ത്കെയര്‍   പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.