മുഹമ്മദ് റിയാസിന്‍റെ വിവാഹ ചിത്രത്തിൽ മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് സ്വപ്നയുടെ മുഖം ചേർത്ത് പ്രചരിപ്പിച്ചു: ബിന്ദു കൃഷ്ണക്കെതിരെ പരാതി

കൊച്ചി: ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസിന്‍റെയും വീണ വിജയന്‍റെയും വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ പൊലീസില്‍ പരാതി. കൊല്ലം എസ്പിക്ക് ഡിവൈഎഫ്ഐയാണ് പരാതി നല്‍കിയത്. മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ.പി ജയരാജന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മുഖം ചേർത്താണ് സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചത്. ബിന്ദു കൃഷ്ണയ്‌ക്കെതിരെയും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെതിരെയും പരാതി നല്‍കിയെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം അറിയിച്ചു. ഈ വ്യാജ ചിത്രം വാട്‍സ്ആപ്പ് വഴിയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവർക്കെതിരെയും പരാതി നല്‍കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

എഎ റഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Loading...

വ്യാജ ചിത്രം നിർമ്മിച്ച് പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐ

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് പി എ മുഹമ്മദ് റിയാസിന്റെ വിവാഹ ചിത്രം വ്യാജമായി നിർമിച്ച് പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐ . മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ.പി ജയരാജൻ്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത്, സ്വർണക്കടത്തു കേസിലെ പ്രതിയുടെ മുഖം ചേർത്താണ് സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത്. പ്രമുഖ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കൊല്ലത്തും ഇത് പ്രചരിപ്പിച്ച മറ്റൊരു യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെതിരെ കണ്ണൂരും ഡി.വൈ.എഫ്.ഐ പരാതി നൽകി. വസ്തുതകളെ മുൻനിർത്തി ആശയ പരമായ രാഷ്ട്രിയ പ്രതിരോധം തീർക്കുന്നതിന് പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ നെറികേടാണ്. നീചമായ ഈ രാഷ്ട്രീയ പ്രവർത്തനം പൊതു സമൂഹം തിരിച്ചറിയും. വ്യാജ ചിത്രങ്ങൾ നിർമിച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങൾ കോൺഗ്രസ് സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ഈ വ്യാജ ചിത്രം വാട്‍സ്ആപ്പ് വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവർക്കെതിരെയും സംസ്ഥാനത്ത് പ്രാദേശികമായി പരാതി നൽകുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.

 

 

വ്യാജ ചിത്രം നിർമ്മിച്ച് പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് പി എ…

Opublikowany przez A A Rahim Niedziela, 12 lipca 2020