തിരുവനന്തപുരം. കാട്ടക്കടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐയുടെ ആക്രമണം. സംഘര്‍ഷത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആര്‍എസ്എസ് ഖണ്ഡ് സഹ ശാരീരിക് പ്രമുഖ് വിഷ്ണവിനുള്‍പ്പെടെ നാല് പേര്‍ക്കാണ് പരിക്കേറ്റത്. അതിക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് ആര്‍എസ്എസ് പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍ നിന്ന് ആയുധവുമായി എത്തിയ ഒരു കൂട്ടം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
കോഴിക്കോട് സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് സ്വയം സേവകന്റെ വീട് കയറി ആക്രമണം നടത്തിയതിന് പിന്നാലെയാണ് തിരുവനന്തപുരത്തും സംഘര്‍ഷം ഉണ്ടായത്. പാലേരി മണ്ഡല്‍ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ശിവപ്രസാദിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. അമ്മയ്ക്ക് നേരെ വാള്‍ ചൂണ്ടി ഭീ്ഷണിപ്പെടുത്തിയതായി ശിവപ്രസാദ് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടിക്കുമെന്നും പ്രതികള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.