കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ കുളിമുറിയില്‍ ഒളിക്യാമറ, ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചെന്ന യുവതിയുടെ പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐയുടെ നെയ്യാറ്റിന്‍കര ചെങ്കല്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് 26കാരന്‍ ഷാലു ആണ് അറസ്റ്റിലായത്.

പാറശ്ശാല ശ്രീകൃഷ്ണ ഫാര്‍മസി സെന്ററിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്. യുവതി കുളിക്കുന്നതിനിടയിലാണ് കുളിമുറിയില്‍ മെബൈല്‍ ക്യാമറ ഒളിപ്പിച്ച് വച്ചത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പാറശ്ശാല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാലുവാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി.

Loading...

കൊവിഡ് പോസിറ്റീവ് ആയ ഷാലു ഇവിടെ ചികിത്സയിലായിരുന്നു. ബുധനാഴ്ച നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച കോവിഡ് സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം.