ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തുടരും; വി വസീഫ് പുതിയ പ്രസിഡന്റ്

പത്തനംതിട്ട: ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തന്നെ തുടരും. വി വസീഫിനെ പുതിയ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുത്തു. എസ് ആർ അരുൺ ബാബുവാണ് ട്രഷറ‌ർ. 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും, 90 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ആദ്യമായി ഒരു ട്രാൻസ്ജൻഡർ സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടി. കോട്ടയത്ത് നിന്നുള്ള ലയ മരിയ ജെയ്സൺ സംസ്ഥാന കമ്മിറ്റി അംഗമായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടി. എസ് സതീഷ് , എസ് കെ സജീഷ് , കെ യു ജനീഷ് കുമാർ എംഎൽഎ, ചിന്ത ജെറോം എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു.

കർശനമായ പ്രായ നിബന്ധന ഏർപ്പെടുത്തിയ പതിനഞ്ചാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിനൊടുവിൽ വി കെ സനോജിന് പ്രായത്തിൽ ഇളവ് നൽകുകയായിരുന്നു. 37 വയസാണ് പരിധിയെങ്കിലും 39 വയസുള്ള സനോജിനെ തന്നെ സംസ്ഥാന സെക്രട്ടറിയായി തെര‌ഞ്ഞെടുത്തു. എ എ റഹീം അഖിലേന്ത്യ അധ്യക്ഷനായ ഒഴിവിലാണ് സനോജ് സെക്രട്ടറിയായത്.

Loading...