കെ.എം ഷാജിക്കെതിരായ ആരോപണം;ഇഞ്ചി നടല്‍ സമരവുമായി ഡിവൈഎഫ്‌ഐ

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം ഷാജിക്കെതിരെ ആരോപണം ശക്തമാകുമ്പോള്‍ പ്രതിഷേധം കനപ്പിക്കുകയാണ് ഡിവൈഎഫ്‌ഐ. ഷാജിക്കെതിരെ ഇഞ്ചി നടല്‍ സമരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. കെ. എം ഷാജി എം എല്‍ എ സ്ഥാനം രാജി വെക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടായിരുന്നു ഇഞ്ചി നടല്‍ സമരം നടന്നത്.

കോഴിക്കോട് മുതലക്കുളം മൈതാനിയിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധ സമരം ഡി വൈ എഫ് ഐ ജില്ല സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു.അനധികൃത സ്വത്ത് സമ്ബാദനം നടത്തിയ കെ എം ഷാജി എം എല്‍ എ സ്ഥാനം രാജി വെക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ ഇഞ്ചി നടല്‍ സമരം നടന്നത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ആര്‍. ഷാജി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു,

Loading...