ഓഫീസ് ജീവനക്കാരന് കോവിഡ്: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി: എഎ റഹീം ക്വാറന്‍റീനിൽ

തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി. സംസ്ഥാന സെക്രട്ടറി എ.എ റഹിം ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി. റഹിം ഉൾപ്പെടെ ആറുപേരാണ് ക്വാറന്‍റൈനിലുള്ളത്. തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരമാണ്. സമ്പര്‍ക്കത്തിലൂടെ നിരവധിപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെയാണ് കേരള സർവകലാശാലാ ആസ്ഥാനത്തിന് സമീപമുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്നാണ് പ്രഥാമിക സമ്പർക്ക പട്ടികയിലുള്ള എ.എ റഹിം ഉൾപ്പെടെയുള്ള ആറ് പേർ ക്വറന്റീനിൽ പോയത്.

ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് വ്യാപനം ഗുരുതര പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡോക്ടർ ഉൾപ്പെടെ 18 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർ ഡോക്ടർമാരാണ്. ജനറൽ വാർഡിൽ ചിക്തസയിലുണ്ടായിരുന്ന 5 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. നീറിലധികം ജീവനക്കാരാണ് ക്വറന്റീൽ കഴിയുന്നത്. സുരക്ഷ ഉറപ്പാക്കണമെന്നും എല്ലാവരെയും പരിശോധിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

സമൂഹവ്യാപനമുണ്ടായ തലസ്ഥാനത്തെ തീരമേഖലകളിൽ സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നു. അഞ്ച് തെങ്ങ് മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങൾ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗൺ. തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ അനുവദിക്കുന്നില്ല. സ്റ്റാച്യു, പേട്ട, അട്ടക്കുളങ്ങര എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.