വാടക വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്ന് ഇ ബുൾജെറ്റ് സഹോദരൻമാർ; 100 കോടി കൊടുത്ത് പുതിയ വീട് വാങ്ങൂവെന്ന് ട്രോളർമാർ

കൊച്ചി: വിവാദങ്ങളിലൂടെ ശ്രദ്ധേയരായ വ്ലോ​ഗർ സഹോദരൻമാരാണ് ഇ ബുൾജെറ്റ് സഹോദരൻമാർ. ഇരുവർക്കെതിരെയും സപ്പോർട്ട് ചെയ്തുകൊണ്ടും നിരവധി പോരാണ് സോഷ്യൽ മീഡിയയിലടക്കമുള്ളത്. വീണ്ടും ഒരു വിവാദത്തിലൂടെ ശ്രദ്ധേയമാവുകയാണ് വ്ലോ​ഗർമാർ. വിവാദങ്ങൾക്ക് ശേഷം വാടക വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നാണ് ഇവർ പരാതിയിൽ പറയുന്നത്. ഇതോടെ ഇവരുടെ വീഡിയോയുടെ താഴെ ട്രോൾ മഴയാണ്. ഏറെ നാളത്തെ അന്വേഷണങ്ങൾക്ക് ശേഷം പുതിയ വീടുകിട്ടിയെന്ന് ഇരുവരും കഴിഞ്ഞ ദിവസം പുറത്തിറക്കിയ യൂ ട്യൂബ് വീഡിയോയിൽ പറഞ്ഞു. ഇരുവരെയും പരിഹസിച്ചും ട്രോളിയും നിരവധി പേരാണ് രംഗത്തുള്ളത്. സഹോദരന്മാരെ പിന്തുണച്ചുകൊണ്ടും ആളുകൾ രംഗത്തുണ്ട്. 100 കോടി കൊടുത്തു ഒരു പുതിയ വീട് വാങ്ങു ചേട്ടന്മാരെ…’ എന്നാണു ഒരാളുടെ കമന്റ്. ‘ഇത്രയും സബ്സ്ക്രൈബേഴ്‌സ് ഉണ്ടായിട്ടും നിനക്കൊന്നും ഒരു വീട് വാടകക്ക് തരാൻ ആരുമില്ല അല്ലെ’ എന്നും ഒരാൾ സംശയത്തോടെ ചോദിക്കുന്നുണ്ട്.

‘ഒരു പത്തോ ഇരുപതോ കോടി മുടക്കി ഒരു വീട് അങ്ങ് പണി ഗയ്സ്’ ഇങ്ങനെ പോകുന്നു കമന്റുകൾ. വിവാദങ്ങൾക്ക് ശേഷം വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടു. പലരും തങ്ങൾക്ക് വീടുതരാൻ മടിച്ചു. ആദ്യം വീട് തരാമെന്ന് ഏറ്റവർ വൈകുന്നേരമാകുമ്പോഴേക്കും പിന്മാറി. ചിലർ വീട് ലഭിക്കുന്നത് മുടക്കി. ഇതിനെല്ലാം കേരള പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും മാധ്യമങ്ങളോടും നന്ദിയുണ്ട്. കരാർ കാലാവധി കഴിയുന്നതിന് മുമ്പാണ് ഇറക്കിവിട്ടത്. അതുകൊണ്ടുതന്നെ വീട്ടിലെ സാധനങ്ങൾ എല്ലാം അതേപടി ഇരിക്കുന്നുവെന്ന് മുദ്രപത്രത്തിലെഴുതി ഒപ്പിട്ട ശേഷം മാത്രമേ വീട്ടിൽ നിന്നിറങ്ങൂന്നു. വീട്ടിൽ വന്ന് കയറിയ അന്ന് മുതൽ നിർഭാഗ്യം പിന്തുടരുകയാണ്. ഈ വീട്ടിൽ താമസം തുടങ്ങിയ ശേഷമാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടായത്. ഈ വീട് അശുഭ ലക്ഷണമാണ്. ഐശ്വര്യമില്ലാത്ത വീടാണ്. വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് സാധനങ്ങൾ കയറ്റി അയക്കുകയാണ്’- ഇ ബുൾജെറ്റ് സഹോദരന്മാർ പറഞ്ഞു.

Loading...