ഈ പ്രളയവും മനുഷ്യ നിര്‍മ്മിതം, മഴയല്ല പ്രതി, നാട് ഭരിക്കുന്നവര്‍

 

ഈ പ്രളയവും മനുഷ്യ നിര്‍മ്മിതം. ഇത് പറയുന്നത് ലോകോത്തര എഞ്ചിനീയറും, മലയാളികള്‍ ഏറെ ബഹുമാനിക്കുകയും ചെയ്യുന്ന ഇ.ശ്രീധരന്‍ ആണ്. 2018ലെ പ്രളയം ഉദ്യോഗസ്ഥര്‍ ഡാം തുറന്ന് വിട്ട് മുന്നറിയിപ്പില്ലാതെ ഉറങ്ങി കിടന്നവരെ പൊലും മരണത്തിനു കൊടുത്തത് നാം മറന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ ഈ പ്രളയവും മനുഷ്യന്‍ ഉണ്ടാക്കിയത് എന്ന് ശാസ്ത്രീയമായി തന്നെ ഇ ശ്രീധരന്‍ വ്യക്തമാക്കിയിരിക്കുന്നു.

Loading...

ശ്രീധരന്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ആയിരുന്നു പ്രളയ കാരണം പറഞ്ഞതും തുറന്നടിച്ചതും. തീര്‍ച്ചയായും. ഇപ്പോള്‍ സംഭവിച്ചതും മനുഷ്യനിര്‍മിതം തന്നെ. അനധികൃത നിര്‍മാണവും കയ്യേറ്റങ്ങളും കരിങ്കല്‍ ഖനനവും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ പെരുകലുമെല്ലാം നമ്മുടെ മണ്ണിന്റെ തനതുഭാവത്തെ തകിടം മറിച്ചിരിക്കുന്നു. പുഴയോരങ്ങളില്‍ വ്യാപക കയ്യേറ്റമാണ്. ശ്രീധരന്‍ പറഞ്ഞു. 100 കൊല്ലത്തേ പ്രളയം മുന്നില്‍ കണ്ട് നിര്‍മ്മിച്ച കൊച്ചി മെട്രോ യാര്‍ഡ് പോലും മുങ്ങി. കാരണം പെരിയാര്‍ കവിഞ്ഞു.

കടലിലേക്ക് വെള്ളം ഒഴുകി പോകുന്ന പുഴയേ മനുഷ്യര്‍ കൈയ്യേറി ചെറുതാക്കി. പുഴകള്‍ എല്ലാം എക്കലും മണലും അടിഞ്ഞ് ആഴം കുറഞ്ഞു. വെള്ളത്തിനു കടലിലേക്ക് എത്താന്‍ ആകുന്നില്ല. മലയോരത്ത് മുഴുവന്‍ മലയിടിച്ചിലും മറ്റും നടക്കുമ്പോള്‍ താഴ്വാരത്ത് പുഴക്കൊഴുകാന്‍ ആഴവും വീതിയും ഇല്ല. ശ്രീധരന്‍ പറയുന്നു.ഒന്നര കിലോമീറ്റര്‍ വീതിയുള്ള ഭാരതപ്പുഴയിലെയും നല്ല ജലപ്രവാഹമുള്ള തിരൂര്‍പുഴയിലെയും വെള്ളം കടലിലേക്ക് ഒഴുകേണ്ട തോടിന് 200 മീറ്റര്‍ വീതിയേ ഉള്ളൂ.അനധികൃത പാറഖനനം മുതല്‍ മലകളെ മുറിച്ചുള്ള റോഡ് നിര്‍മാണം വരെ ഭൂമിയെ ബാധിക്കുന്നുണ്ട്. പ്രകൃതിചൂഷണത്തിന്റെ തോത് കൂടിയിരിക്കുന്നു. നമ്മുടെ സംവിധാനം മൊത്തം മാറേണ്ടിയിരിക്കുന്നു.

സര്‍ക്കാരും ഉദ്യോഗസ്ഥരും കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവാം. പക്ഷേ, അതൊന്നും ഫലപ്രദമാണെന്നു തോന്നുന്നില്ല. പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയുമെല്ലാം ശാസ്ത്രീയ കാരണങ്ങള്‍ കണ്ടെത്തിയേ പറ്റൂ. അല്ലെങ്കില്‍ അടുത്ത വര്‍ഷവും നമ്മള്‍ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരും.കേരളം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ഭീകരമായി പോകുമ്പോഴും അധികാരികള്‍ ഇതൊന്നും അറിയുന്നില്ല.എന്തിനും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കേണ്ട രീതിയാണ്. ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിജിന്റെ 27 ഷട്ടറുകള്‍ തുറക്കാന്‍ സാധിക്കാതെ പോയപ്പോള്‍ കഴിഞ്ഞ വര്‍ഷം പട്ടാമ്പി, തൃത്താല പ്രദേശങ്ങള്‍ വെള്ളത്തിലായി. ഒരു വര്‍ഷമായിട്ടും അതു തുറക്കാനോ തുറക്കാത്തതിന്റെ കാരണങ്ങള്‍ അന്വേഷിക്കാനോ കഴിഞ്ഞില്ല. ഇക്കുറിയും ഈ പ്രദേശങ്ങള്‍ വെള്ളത്തിലായി.കേരളത്തില്‍ ഒരു പുഴ പോലും സംരക്ഷിക്കപ്പെടുന്നില്ല. കഴിഞ്ഞ 100 വര്‍ഷത്തെ മഴക്കണക്കെടുത്താല്‍, ഒരു വര്‍ഷവും അതികഠിനമായ മഴത്തോത് ഉണ്ടായിട്ടില്ല. ഇതെല്ലാം താങ്ങാനാവുന്ന വ്യവസ്ഥ നമ്മുടെ നാട്ടില്‍ ഉണ്ടായേ പറ്റൂ.

അതായത് കേരളത്തില്‍ മഴ കൂടുന്നില്ല. പതിവായി പെയ്യുന്ന മഴയേ ഉള്ളു. എന്നിട്ടും എന്തുകൊണ്ട് പതിവില്ലാതെ ദുരന്തങ്ങള്‍ ഉണ്ടാകുന്നു. ഓരോ പ്രളയം കഴിയുമ്പോഴും പതിവ് റേഷന്‍ വിതരണവും, ക്യാമ്പും ഭക്ഷണവും ആയി കേരളം നടക്കും. പിരിവും സംഭാവനയും ഒഴൂകും. പ്രളയം കഴിയുമ്പോള്‍ എല്ലാം മറക്കും. കേരളം എങ്ങിനെ ഈ വിധത്തില്‍ പുനര്‍നിര്‍മ്മിക്കും. ആര്‍ക്കും അറിയുന്നില്ല. ഓരോ പ്രളയം കഴിയുമ്പോഴും മുന്‍പ് ഉണ്ടായ പ്രളയത്തിലെ കാര്യങ്ങള്‍ ആവര്‍ത്തിക്കും. സൂക്ഷിച്ചില്ലേല്‍ മഹാ നാശത്തിലേക്ക് പോയി കേരളം ഭീരുഭാഗവും തകരും എന്നും വന്‍ മുന്നറിയിപ്പുകള്‍ വരുന്നു