ന്യൂഡെല്‍ഹി: കൂടുതല്‍ രാജ്യങ്ങളെ കൂടി ഇ‌-ടൂറിസ്റ്റ് വിസാ പട്ടികയില്‍ ഉള്‍പ്പെടുത്തി. 31 രാജ്യങ്ങളെക്കൂടിയാണ് ഗവണ്മെന്റ് പുതുതായി ഇ-ടൂറിസ്റ്റ് വിസാ പദ്ധതിയില്‍ ചേര്‍ത്തിരിക്കുന്നത്. കൂടാതെ ഏഴ് വിമാനത്താവളങ്ങളില്‍ കൂടി ഇ-ടൂറിസ്റ്റ് വിസാ പദ്ധതി വ്യാപിപ്പിച്ചു. ജൂണ്‍ 15 മുതലാണ് ഇതു നടാപ്പിലാകുക. വിദേശകാര്യവകുപ്പ് ഇറക്കിയ ഒരു വിജ്ഞാപനത്തില്‍ അറിയിച്ചതാണിത്.

യുണൈറ്റഡ് കിങ്ടം, സ്പെയിന്‍, നെതെര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, മലേഷ്യ, ടാന്‍സാനിയ, അര്‍ജെന്റീന തുടങ്ങിയ 31 രാജ്യങ്ങള്‍ ആണ് ഈ പട്ടികയില്‍ പുതുതായി സ്ഥാനം പിടിച്ചത്. വിമാനത്താവളങ്ങള്‍ ജയ്പൂര്‍, അമിര്‍റ്റ്സര്‍, ഗയ, ലക്ക്നോ, ട്രിച്ചി, വരാണസി, അഹമ്മദാബാദ് എന്നിവയാണ്.

Loading...